Follow KVARTHA on Google news Follow Us!
ad

Poll Guarantees | ഇനി കർണാടകയിൽ എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി; കുടുംബനാഥയ്ക്ക് 2000 രൂപ; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍; ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും; ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി അറിയാം

ജാതി മത വിവേചനമില്ലാതെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, Karnataka, Siddaramiah, Five Poll Guarantees, കർണാടക വാർത്തകൾ, National News
ബെംഗ്ളുറു: (www.kvartha.com) കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വിധാൻസൗദയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ജാതി മത വിവേചനമില്ലാതെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്കുള്ള പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ് നടപ്പാക്കുന്നത്. ഇത് ചരിത്ര ദിനമാണെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

Karnataka, Siddaramiah, Five Poll Guarantees, News, Bangalore, DK Shivakumar, Congress, Free Bus Journey, Congress government in Karnataka to implement all 5 poll guarantees this financial year.

ഗൃഹജ്യോതി പദ്ധതി

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി. കഴിഞ്ഞ 12 മാസത്തെ ശരാശരി വൈദ്യുതി ഉപഭോഗം അനുസരിച്ച്, 10% വൈദ്യുതി സൗജന്യമാണ്. പദ്ധതി ജൂലൈ ഒന്ന് മുതൽ തുടങ്ങും. ജൂലായ് വരെയുള്ള കുടിശ്ശിക ഉപഭോക്താക്കള്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഗൃഹലക്ഷ്മി

ഓരോ മാസവും 2000 രൂപ ഗൃഹനാഥയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവ ബന്ധിപ്പിക്കണം. ജൂൺ 15 മുതൽ ജൂൺ 15 വരെ ഓൺലൈനായി ഇതിന് അപേക്ഷിക്കണം. ഇത് ബിപിഎല്ലുകാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗൃഹനാഥകള്‍ക്കും ആനുകൂല്യം ലഭിക്കും.

അന്നഭാഗ്യ

ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും എല്ലാ മാസവും 10 കിലോ അരി വീതം. ജൂൺ ഒന്ന് മുതൽ ബിപിഎൽ + അന്ത്യോദയ കാർഡുടമകൾക്ക് ആനുകൂല്യം ലഭിക്കും.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

ജൂൺ 11 മുതൽ വിദ്യാർത്ഥികളടക്കം കർണാടകയിലെ എല്ലാ സ്ത്രീകൾക്കും സ്റ്റാറ്റസ് പരിഗണിക്കാതെ സർക്കാർ സാധാരണ ബസ്, എക്സ്പ്രസ്, (എസി, നോൺ എസി സ്ലീപ്പർ, ലക്ഷ്വറി, രാജഹംസ ബസ് ഒഴികെ) എന്നിവയിൽ സംസ്ഥാനത്തിനകത്ത് സൗജന്യ യാത്ര നടത്താം. കെഎസ്ആർടിസിയിൽ 50 ശതമാനം സീറ്റ് റിസർവേഷൻ ഉണ്ടായിരിക്കും. ബസിൽ സ്ത്രീകൾ ഇല്ലെങ്കിൽ പുരുഷന്മാർക്ക് ആ സീറ്റിൽ ഇരിക്കാം.

യുവനിധി പദ്ധതി

2022-23ൽ പാസായ തൊഴിൽ രഹിതരായ എല്ലാ ബിരുദധാരികൾക്കും രജിസ്‌ട്രേഷൻ തീയതി മുതൽ 24 മാസത്തേക്ക് (രണ്ട് വർഷം) പ്രതിമാസം 3,000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1,500 രൂപയും ലഭിക്കും. അതിനിടയില്‍ ഇവര്‍ ഒരു ജോലി കണ്ടെത്തിയാല്‍ തൊഴിലില്ലാ വേതനം നിര്‍ത്തും.

Keywords: Karnataka, Siddaramiah, Five Poll Guarantees, News, Bangalore, DK Shivakumar, Congress, Free Bus Journey, Congress government in Karnataka to implement all 5 poll guarantees this financial year.

Post a Comment