Follow KVARTHA on Google news Follow Us!
ad
Posts

PhonePe Threatens | ഫോണ്‍പേയുടെ ലോഗോ ഉപയോഗിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ പോസ്റ്റര്‍ കാംപയ്ന്‍; കോണ്‍ഗ്രസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കംപനി

നേരത്തെ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു PhonePe, Congress, Legal Action, Company Branding Posters, CM Chouhan's Face
ഭോപാല്‍: (www.kvartha.com) ഫോണ്‍പേയുടെ ലോഗോ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ കാംപയ്ന്‍ നടത്തുന്ന കോണ്‍ഗ്രസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കംപനി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയാണ് കോണ്‍ഗ്രസ് ഫോണ്‍പേയുടെ ലോഗോ ഉപയോഗിച്ച് പോസ്റ്റര്‍ കാംപയ്ന്‍ നടത്തുന്നത്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് കംപനി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഫോണ്‍പേയുടെ ചിഹ്നത്തോടു കൂടിയ പോസ്റ്ററില്‍ ക്യൂആര്‍ കോഡിന്റെ സ്ഥാനത്ത് ശിവരാജ് ചൗഹാന്റെ ചിത്രം ഉപയോഗിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞാണ് പോസ്റ്റര്‍ എത്തിയത്. തലസ്ഥാന നഗരമായ ഭോപാലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ജോലി നല്‍കുന്നതിനായി മുഖ്യമന്ത്രി കൈക്കൂലി വാങ്ങുന്നതായാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

'നിങ്ങളുടെ ജോലിക്കായി 50 ശതമാനം കമിഷന്‍ നല്‍കണം' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കംപനിയുടെ പേരും ലോഗോയും അനാവശ്യമായി ഉപയോഗപ്പെടുത്തിയതിനെതിരെ നേരത്തെ ഫോണ്‍പേ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

Bhopal: PhonePe Threatens Congress of Legal Action Over Using Company Branding in Posters With CM Chouhan's Face, Bhopal, News, Politics, PhonePe, Congress, Legal Action, Company Branding  Posters, CM Chouhan's Face, Warning, Twitter, National

'കംപനിയുടെ ലോഗോ അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിന് ഫോണ്‍പേ എതിരാണ്. രാഷ്ട്രീയപരമായോ അല്ലാതെയോ കംപനിയുടെ ലോഗോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒരു പാര്‍ടിയുടെയും രാഷ്ട്രീയ പ്രചാരണവുമായി ഞങ്ങള്‍ക്കു ബന്ധമില്ല' എന്നാണ് കംപനി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയത്.

കംപനിയുടെ പേരും ലോഗോയും ഉപയോഗിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പാര്‍ടിയോടു ഫോണ്‍പേ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും ഫോണ്‍പേ മുന്നറിയിപ്പു നല്‍കി.

Keywords: Bhopal: PhonePe Threatens Congress of Legal Action Over Using Company Branding in Posters With CM Chouhan's Face, Bhopal, News, Politics, PhonePe, Congress, Legal Action, Company Branding  Posters, CM Chouhan's Face, Warning, Twitter, National. 

Post a Comment