Follow KVARTHA on Google news Follow Us!
ad

Gautham Adani | ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി വ്യവസായി ഗൗതം അദാനി; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കും

ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടത് കൂട്ടുത്തരവാദിത്തം Gautham Adani, Odisha Train Crash, Children, Education, National News, മലയാളം-വാർത്തകൾ
മുംബൈ: (www.kvartha.com) രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി വ്യവസായി ഗൗതം അദാനി. അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ചിലവ് അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്ന് ഗൗതം അദാനി അറിയിച്ചു.

ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്‍ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടുത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു.

Adani steps in, to provide free school education to kids who lost parents in Odisha train accident, Mumbai, News, Business Man, Gautham Adani, Twitter, Education, Children, Family,  National

ഒഡീഷയിലെ ബാലസോറില്‍ വെള്ളിയാഴ്ച രാത്രി രണ്ട് യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 275 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതേസമയം, മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു.

അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ പറഞ്ഞു. അപകടം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Keywords: Adani steps in, to provide free school education to kids who lost parents in Odisha train accident, Mumbai, News, Business Man, Gautham Adani, Twitter, Education, Children, Family,  National. 

Post a Comment