Follow KVARTHA on Google news Follow Us!
ad

Suspended | വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ചെന്ന സംഭവത്തില്‍ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; 3 പേരെ സസ്‌പെന്‍ഡ് ചെയ്തു

മാരകായുധം കൊണ്ട് ആക്രമിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു Vellayani Agriculture College, Suspended, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ചെന്ന സംഭവത്തില്‍ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍. നാലാം വര്‍ഷ വിദ്യാര്‍ഥിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാരകായുധം കൊണ്ട് ആക്രമിച്ചതിന് വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

പൊള്ളലേറ്റ ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളിച്ചുവെന്നും മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തലക്കടിച്ചെന്നും പൊലീസ് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികളെ വ്യാഴാഴ്ച അധികൃതര്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊള്ളലേല്‍പ്പിച്ച വിദ്യാര്‍ഥിനിയെയും സുഹൃത്തുകളെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അക്രമവിവരം മറച്ചുവെച്ചതിനാണ് പൊള്ളലേല്‍പ്പിച്ച പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കെതിരായ കോളജ് അധികൃതരുടെ നടപടി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന വനിത അഭിഭാഷക, മൂന്ന് അധ്യാപകര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പൊള്ളലേറ്റ വിദ്യാര്‍ഥിയില്‍ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും.

വ്യാഴാഴ്ച ഉച്ചയോടെ പൊള്ളലേല്‍പ്പിച്ച വിദ്യാര്‍ഥിനിയും കുടുംബവും ആന്ധ്രയില്‍ നിന്ന് കോളജില്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കോളജ് അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കും. പെണ്‍കുട്ടിയുടെ പരാതി കോളജ് അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.

Three students were suspended for attacked classmate in Vellayani Agriculture College, Thiruvananthapuram, News, Suspended, Police, Case, Custody, Protest, Family, Complaint, Kerala

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. പൊള്ളലേല്‍പ്പിച്ച വിവരം അറിഞ്ഞിട്ടും അസിസ്റ്റന്റ് വാര്‍ഡന്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നും ഡിന്‍ ഇന്‍ ചാര്‍ജിനോട് പരാതിപ്പെട്ടപ്പോള്‍ ലാഘവത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Keywords: Three students were suspended for attacked classmate in Vellayani Agriculture College, Thiruvananthapuram, News, Suspended, Police, Case, Custody, Protest, Family, Complaint, Kerala. 

Post a Comment