ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയര്‍ ഇന്‍ഡ്യ വിമാനം ആകാശ ചുഴിയില്‍പെട്ടു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഏഴു യാത്രക്കാര്‍ക്ക് പരുക്കുണ്ടായതായും ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയില്‍ എത്തിയശേഷം തുടര്‍ ചികിത്സയും നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി എയര്‍ ഇന്‍ഡ്യയും വ്യോമയാന മന്ത്രാലയവും അന്വേഷണം തുടങ്ങി.
വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാര്‍ക്ക് പരുക്കുണ്ടാകുന്ന വിധത്തില്‍ ശക്തമാകുന്നത് അപൂര്‍വമാണ്.
Keywords: News, National-News, Delhi-News, Severe-Turbulence, Air-India, Delhi-Sydney-Flight, Passengers-Injured, Severe Turbulence On Air India's Delhi-Sydney Flight, Passengers Injured.