Follow KVARTHA on Google news Follow Us!
ad

Fine | നിരന്തരം ആവര്‍ത്തിക്കുന്നു, ഇത് പാഠമാകട്ടെ; റോഡിലെ ഓരോ കുഴിക്കും കരാറുകാരനില്‍ നിന്നും പിഴയായി ഈടാക്കുന്നത് ഒരു ലക്ഷം രൂപ വീതം

കേരളത്തിനും മാതൃകയാക്കാം Fine, Thane roads, CM Warning, National News, മലയാളം-വാർത്തകൾ
മുംബൈ: (www.kvartha.com) എത്ര പറഞ്ഞാലും മനസിലാകാത്ത കരാറുകാരെ പാഠം പഠിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. റോഡുകള്‍ പുതുക്കി പണിതാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഴി രൂപപ്പെടും. ഇതുമൂലം നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. ജീവനും ഭീഷണിയാകുന്നു.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അറ്റകൈ തന്നെ പ്രയോഗിച്ചിരിക്കയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. കേരളത്തിന് മാതൃകയാക്കാവുന്ന ഒരു തീരുമാനമാണ് അദ്ദേഹം താനെ നഗരസഭയിലെ റോഡുകള്‍ നന്നാക്കാനായി എടുത്തിരിക്കുന്നത്. കുഴിയില്ലാത്ത റോഡുകള്‍ ഉറപ്പാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ പുതിയ തീരുമാനത്തിന്.

ഇനി മുതല്‍ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്നും പിഴയായി ഈടാക്കാനാണ് താനെ നഗരസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. താനെയില്‍ 134 കിലോമീറ്റര്‍ റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഷിന്‍ഡെയുടെ വാക്കുകള്‍:


Rs 1L fine per pothole on new Thane roads: CM, Mumbai, News, Road Construction, Contractor, Fined, Chief Minister, Warning, Accident, National

റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് മാത്രമല്ല ശ്രദ്ധിക്കുന്നത്. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. പുതിയതായി നിര്‍മിക്കുന്ന റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരന്‍ പിഴയായി നല്‍കണമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് നിലവാരം കുറഞ്ഞ നിര്‍മാണത്തിന് തടയിടുമെന്ന് പ്രതീക്ഷിക്കുന്നു.

റോഡുകളുടെ നിലവാരം കുറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും. നഗരത്തില്‍ എവിടെയെങ്കിലും വെള്ളം കെട്ടിക്കിടന്നാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരും. അതേസമയം നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഉദ്യോഗസ്ഥരെ അനുമോദിക്കും' -എന്നും ഷിന്‍ഡെ പറഞ്ഞു.

Keywords: Rs 1L fine per pothole on new Thane roads: CM, Mumbai, News, Road Construction, Contractor, Fined, Chief Minister, Warning, Accident, National. 

Post a Comment