Follow KVARTHA on Google news Follow Us!
ad

Found Dead | പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ കുവൈതില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത് Found-Dead, Malayali-Couple, Kuwait-News, Pathanamthitta-Natives
കുവൈത് സിറ്റി: (www.kvartha.com) മലയാളി ദമ്പതികളെ കുവൈതിലെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സാല്‍മിയയിലെ താമസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സൈജുവിനെ താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. സൈമണിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. തുടര്‍ന്നാണ് വീടിനകത്ത് ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കുവൈത് ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് സൈമണ്‍. സാല്‍മിയ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു.

News, World-News, Gulf-News, Gulf, Kuwait, Couple, Found Dead, Malayali Couple, Kuwait: Malayali Couple Found Dead.


Keywords: News, World-News, Gulf-News, Gulf, Kuwait, Couple, Found Dead, Malayali Couple, Kuwait: Malayali Couple Found Dead.

Post a Comment