Follow KVARTHA on Google news Follow Us!
ad

Attacked | കല്യാണവീട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തര്‍ക്കം; സിപിഐ പ്രവര്‍ത്തകന്റെ തള്ളവിരല്‍ കടിച്ചെടുത്ത് തുപ്പി സിപിഎം പ്രവര്‍ത്തകന്‍

തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല Kollam-News, CPM-Local-Committee-Members, Political-Clash, CPI-Branch-Member, Pathanapuram-News
കൊല്ലം: (www.kvartha.com) പത്തനാപുരത്ത് കല്യാണവീട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തര്‍ക്കം. അയല്‍വാസികളും ബന്ധുക്കളുമായ സിപിഎം ലോകല്‍ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് അംഗവുമാണ് തമ്മില്‍ത്തല്ലിയത്. ഒടുവില്‍ സിപിഐ അംഗത്തിന്റെ കയ്യിലെ തള്ളവിരല്‍ സിപിഎം അംഗം കടിച്ചെടുത്തു. 

കഴിഞ്ഞ പഞ്ചായത് തിരഞ്ഞെടുപ്പോടെ സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണു നഷ്ടമായത്. സി പി ഐക്കാരന്‍ അടുത്തിടെയാണ് സി പി എം വിട്ട് പാര്‍ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പാര്‍ടി വിട്ടതു മുതല്‍ സിപിഎം പ്രവര്‍ത്തകരുമായി ചെറിയ തോതില്‍ തര്‍ക്കങ്ങളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  

ഞായറാഴ്ച രാത്രി 11ന് മേലില ഗ്രാമപ്പഞ്ചായതിലെ മൂലവട്ടത്ത് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. സംഭവദിവസം ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോകല്‍ കമിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11ന് മൂലവട്ടം ജംഗ്ഷനില്‍ ഇവര്‍ വീണ്ടും കണ്ടുമുട്ടി, തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരല്‍ സിപിഎം അംഗത്തിന്റെ വായില്‍ അകപ്പെട്ടു. ഇതോടെ ഇയാള്‍ വിരലില്‍ അമര്‍ത്തിക്കടിച്ചു. 

അവിടെയുണ്ടായിരുന്നവര്‍ ഇടപെട്ട് വിരല്‍ വായില്‍ നിന്നു പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലില്‍ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരല്‍ എവിടെയെന്നു പറഞ്ഞില്ല. 

ഒടുവില്‍ അര്‍ധ രാത്രിയില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ തുപ്പിക്കളഞ്ഞ വിരല്‍ കണ്ടെത്തി മഹേഷിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞിരുന്നു. മഹേഷ് ബുധനാഴ്ച രാത്രി ആശുപത്രി വിട്ടു.

കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് കുന്നിക്കോട് പൊലീസില്‍ നിന്നു ലഭിച്ച വിവരം. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നം പാര്‍ടി നേതാക്കള്‍ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം സിപിഐ നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

News, Kerala-News, Kerala, Attack, Hospital, Complaint, Police Station, Police, Politics, Kollam-News, Kollam: Clash between CPM local committee member and CPI branch member.


Keywords: News, Kerala-News, Kerala, Attack, Hospital, Complaint, Police Station, Police, Politics, Kollam-News, Kollam: Clash between CPM local committee member and CPI branch member.

Post a Comment