Follow KVARTHA on Google news Follow Us!
ad

Died | 'വിവാഹചടങ്ങിനിടെ വിഷം കഴിച്ചു'; ചികിത്സയിലായിരുന്ന വരന്‍ മരിച്ചു, വധു ഗുരുതരാവസ്ഥയില്‍

'പെട്ടെന്ന് വിവാഹം നടത്താനായി യുവതി നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നു' Groom Died, Bride Hospitalized, Consumed Poison, Wedding Day Incident
മുംബൈ: (www.kvartha.com) വിവാഹദിനത്തില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ ചികിത്സയിലായിരുന്ന വരന്‍ മരിച്ചു. 20കാരിയായ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കനാഡിയ ഏരിയയിലെ ആര്യ സമാജം ക്ഷേത്രത്തിലാണ് സംഭവം. 

പൊലീസ് പറയുന്നത്: വിവാഹം പെട്ടെന്ന് നടത്താനായി യുവതി നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. തന്റെ കരിയറിനെക്കുറിച്ച് ചിന്തിച്ച് വിവാഹം രണ്ടു വര്‍ഷത്തിനുശേഷം മതിയെന്നായിരുന്നു 21കാരന്റെ നിലപാട്. 

Mumbai, News, National, Died, Marriage, Wedding, Groom, Bride, Hospitalized, Hospital, Treatment, Police, Groom Dies, Bride Hospitalized After Consuming Poison At Wedding.

ഒടുവില്‍ വിവാഹ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചടങ്ങിനിടെ, താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് 21കാരന്‍ വധുവിനോട് പറയുകയായിരുന്നു. പിന്നാലെ യുവാവിനെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ സമയം യുവതിയും വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Mumbai, News, National, Died, Marriage, Wedding, Groom, Bride, Hospitalized, Hospital, Treatment, Police, Groom Dies, Bride Hospitalized After Consuming Poison At Wedding.

Post a Comment