'ബാബുലാൽ മീണ എന്നയാളുടെ മൂത്ത മകൾ കാന്തയുമായി യുവാവിന് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ അനുജത്തി സുമനേയും ഒരുമിച്ച് വിവാഹം കഴിക്കണമെന്ന് കാന്ത നിബന്ധന വെച്ചു. അത് അംഗീകരിച്ചാൽ വിവാഹവുമായി മുന്നോട്ട് കൊണ്ടുപോകാമെന്നായിരുന്നു അറിയിപ്പ്. യുവാവ് ഇത് സമ്മതിക്കുകയും വിവാഹിതരാകുകയും ചെയ്തു', ബന്ധുക്കൾ പറഞ്ഞു.
കാരണമിതാണ്!
ഈ വിവാഹത്തിന് പിന്നിൽ യഥാർഥത്തിൽ ഒരു നന്മയുടെയും മനുഷ്യത്വത്തിന്റെയും കഥ കൂടിയുണ്ട്. സുമൻ മാനസിക വൈകല്യമുള്ള പെൺകുട്ടിയാണ്. ഇക്കാരണത്താൽ കാന്തയാണ് സുമന്റെ ഏക ആശ്രയം. അവരാണ് സുമനെ പരിപാലിക്കുന്നത്. വിവാഹത്തിന് ശേഷം അവളുടെ കാര്യങ്ങൾ ചെയ്യാൻ ആരുമുണ്ടാവില്ലെന്ന ആശങ്കയാണ് കാന്ത ഇങ്ങനെയൊരു നിബന്ധന മുന്നോട്ട് വെക്കാൻ കാരണമായത്. യാതൊരു മടിയും കൂടാതെ കാന്തയുടെ നിബന്ധന ഹരിഓമിന്റെ വീട്ടുകാർ അംഗീകരിക്കുകയും വിവാഹം നടത്തുകയും ചെയ്തു.
ഹരിഓമും കാന്തയും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. രണ്ട് സഹോദരിമാരെയും വിവാഹം കഴിച്ചതിൽ സന്തോഷമുണ്ടെന്നും ഇരുവരെയും എപ്പോഴും സന്തോഷത്തോടെ നിലനിർത്താൻ ശ്രമിക്കുമെന്നും ഹരിഓം പറയുന്നു.
Keywords: News, National News, Wedding, Rajasthan, Sisters, Bride, Groom, MA Urdu, Degree, Marriage, Groom Bowed Down To The Strange Condition Of The Bride, Had To Marry Two Real Sisters.