Follow KVARTHA on Google news Follow Us!
ad

CM Says | കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ കിഫ് ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പുതുതായി നിര്‍മിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു CM Pinarayi Vijayan, Kerala Development Sector, School Inauguration
കണ്ണൂര്‍: (www.kvartha.com) വിദ്യാഭ്യാസ മേഖലയുള്‍പെടെ കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ കിഫ് ബി യുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവ കേരളം കര്‍മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ് ബി, പ്ലാന്‍ ഫന്‍ഡ്, മറ്റ് ഫന്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിര്‍ൃമിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂര്‍ ധര്‍മടം മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ എണ്‍പതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ് ബി സംസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ച 3800 കോടി രൂപയില്‍ 2300 കോടി രൂപ കിഫ് ബി മുഖേനെയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാന്‍ ഫണ്ട് വഴി ലഭ്യമാക്കി. 2300 സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാഷണല്‍ ഹൈവെ വികസനത്തിനായി സ്ഥലമെടുപ്പിന് 5500 കോടി രൂപയാണ് കിഫ് ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan said that the signature of KIIFB imprinted in development sector of Kerala

അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശ്ചിത എണ്ണം കുട്ടികള്‍ക്ക് മെന്ററായി ഒരു ടീച്ചര്‍ ഉണ്ടാവണം. കുട്ടികള്‍ ലഹരിക്കടിപ്പെടുന്നത് ആ ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല നാടിന്റെ ഭാവിയുടെ പ്രശ്‌നമാണെന്ന് കാണാന്‍ കഴിയണം. എല്ലാതരം ആളുകളും കയറി വരേണ്ട ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതില്ല. ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴപ്പിലങ്ങാട് ജിഎച്എച്എസില്‍ പുതുതായി നിര്‍മിച്ച മൂന്ന് നില കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനം 12 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇന്ഡ്യയ്ക്ക് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല. കൃത്യമായ ആസൂത്രണമാണ് ഇതിന് കാരണം. ഭൗതികമായ വികസനത്തിനൊപ്പം അകാഡമികമായ വികസനവുമാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭ്യര്‍ഥന മാനിച്ച് മുഴപ്പിലങ്ങാട് ജിഎച്എച്എസില്‍ ലിറ്റില്‍ കൈറ്റ് യൂനിറ്റ് അനുവദിച്ചതായും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

വി ശിവദാസന്‍ എം പി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, മുന്‍ എംഎല്‍എ എം വി ജയരാജന്‍, തലശ്ശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് സി പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി സജിത, കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുന്‍ എംപി കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രന്‍, കെ വി ബിജു, ബ്ലോക്ക് പഞ്ചായത് അംഗം ടി വി റോജ, ഗ്രാമ പഞ്ചായത് അംഗം കെ ലക്ഷ്മി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എസ് ശാനവാസ്, എഡിപിഐ സി എ സന്തോഷ്,  ഡാ സി രാമകൃഷ്ണന്‍ വിദ്യാകിരണം, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ആര്‍ ഡി ഡി കെ എച്ച് സാജന്‍, എ ഡി ഉദയകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി വിപ്രേമരാജന്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ഇ സി വിനോദ് എന്നിവര്‍ പങ്കെടുത്തു.

പി ടി എ പ്രസിഡന്റ് ടി പ്രജീഷ്, സ്‌കൂള്‍ പ്രിന്‍സിപല്‍ എന്‍ സജീവന്‍, ഹെഡ്മിസ്ട്രസ് കെ ശൈലജ എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് ഉപഹാരം നല്‍കി. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ തല്‍സമയം നടന്ന പരിപാടികളില്‍ മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി അബ്ദുര്‍ റഹ് മാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ഡോ ആര്‍ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, ഡെപ്യൂടി സ്പീകര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

Keywords: Kannur, News, Kerala, CM, Chief Minister, Pinarayi Vijayan, CM Pinarayi Vijayan said that the signature of KIIFB imprinted in development sector of Kerala.

Post a Comment