റിയാദ്: (www.kvartha.com) സഊദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ത്വാഇഫ് തെരുവുകളില്‍ മഴയെ തുടര്‍ന്ന് കനത്ത ആലിപ്പഴം പൊഴിഞ്ഞു. ബുധനാഴ്ചയാണ് ആലിപ്പഴ വര്‍ഷം ഉണ്ടായത്. വലിയ മഞ്ഞുകട്ടകളാണ് ആലിപ്പഴമായി പതിച്ചത്. പട്ടണത്തിന്റെ വടക്ക് ഭാഗങ്ങളിലെ റോഡുകളിലാണ് പ്രധാനമായും ഈ മഞ്ഞുവീഴ്ചയുണ്ടായത്.
റോഡുകളില്‍ അട്ടിയായി മഞ്ഞടിഞ്ഞ് കൂടി ഗതാഗതം പോലും തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ ഭാഗത്തെ നിരവധി റോഡുകളിലെ ഗതാഗതത്തെ പൂര്‍ണമായും തടസ്സപ്പെടുത്തി. ത്വാഇഫ് - റിയാദ് റോഡിലും ആലിപ്പഴ വര്‍ഷമുണ്ടായി. ഓട്ടത്തിലായിരുന്ന വാഹനങ്ങള്‍ മഞ്ഞില്‍പ്പുതഞ്ഞ് ചലനമറ്റ് കിടപ്പിലായി.
വലിയ കല്ലുകള്‍ പോലെ ആലിപ്പഴം പതിച്ച് പല വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. താമസിക്കാതെ മുസിപാലിറ്റിക്ക് കീഴിലെ തൊഴിലാളികള്‍ എത്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമഫലമായി അടിഞ്ഞുകൂടിയ ആലിപ്പഴം റോഡുകളില്‍ നിന്ന് നീക്കം ചെയ്തു.
നിമിഷനേരത്തിനുള്ളില്‍ ആലിപ്പഴം നീക്കം ചെയ്യാനും റോഡിലെ ഗതാഗതം സാധാരണ നിലയിലാക്കാനും ജോലിക്കാര്‍ക്ക് സാധിച്ചതായി മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു.
Watch: Hail pelted down in #SaudiArabia’s #Taif disrupting traffic on the road between the Taif governorate and the town of al-Hawiyah, videos shared on social media show.https://t.co/EGDZZUoa6S pic.twitter.com/kbuZ3KVurw
— Al Arabiya English (@AlArabiya_Eng) April 19, 2023
Keywords: News, World-News, Gulf-News, Weather-News, Saudi Arabia, Riyadh, Gulf, Traffic, Transport, Weather, Rain, Top Headlines, Video, Social Media, VIDEO: Hailstorm blankets Saudi city, slows down traffic movement.