വാഷിങ്ടണ്‍: (www.kvartha.com) ഇന്‍ഡ്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് മരിച്ചത്. യുഎസിലെ ഓഹിയോയില്‍ വ്യാഴാഴ്ച പുലര്‍ചെയായിരുന്നു വെടിവയ്പ് നടന്നത്. അഗ്‌നി രക്ഷാസേനാ പ്രവര്‍ത്തകരെത്തി സയേഷിനെ ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവല്‍ സ്റ്റേഷനിലായിരുന്നു വെടിവയ്പ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. യുഎസിലെത്തിയ സയേഷ് വീര 10 ദവിസം മുമ്പാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോടോയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
Keywords: US, News, Washington, Shot Dead, Death, Shot, Student, Indian, Police, Fuel station, US: Indian Student Shot Dead at Fuel Station.