Follow KVARTHA on Google news Follow Us!
ad

Dominic Raab | ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍; ബ്രിടിഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

ഋഷി സുനക് അധികാരമേറ്റ ശേഷം ഇത് മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത് #ലോക-വാർത്തകൾ, #Dominic-Raab, #UK-News, #Bullying-Allegations, #Resignation

ലന്‍ഡന്‍: (www.kvartha.com) ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഉപപ്രധാനമന്ത്രിയുമായ ഡൊമിനിക് റാബ് വെള്ളിയാഴ്ച രാജിവച്ചു. യുകെയിലെ വിവിധ സര്‍കാര്‍ വകുപ്പുകളില്‍ കാബിനറ്റ് മന്ത്രിയായിരിക്കെ അദ്ദേഹം ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രാജി. 

ട്വിറ്ററിലൂടെയാണ് താന്‍ രാജിവച്ച വിവരം ഡൊമിനിക് റാബ് പുറത്തുവിട്ടത്. പ്രഫഷണല്‍ രീതിയിലാണ് പെരുമാറിയതെന്നും, എന്നാല്‍ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാല്‍ രാജിവയ്ക്കുമെന്നും റാബ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

റാബിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ നവംബറില്‍ മുതിര്‍ന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപോര്‍ട് സുനകിന് കൈമാറിയത്. അന്വേഷണ റിപോര്‍ട് പുറത്തുവിടാന്‍ സുനക് തയാറായിട്ടില്ല. 

News, World-News, Wor;d, International, London, UK, PM, Deputy PM, Resignation, Rishi Sunak, Dominic Raab, Allegation, UK PM Rishi Sunak's Deputy Dominic Raab resigns over bullying allegations.


ഋഷി സുനക് അധികാരമേറ്റ ശേഷം ഇതു മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്. റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്.


Keywords: News, World-News, Wor;d, International, London, UK, PM, Deputy PM, Resignation, Rishi Sunak, Dominic Raab, Allegation, UK PM Rishi Sunak's Deputy Dominic Raab resigns over bullying allegations.

Post a Comment