Follow KVARTHA on Google news Follow Us!
ad

Bluesky | ട്വിറ്ററിന് എതിരാളിയായി 'ബ്ലൂസ്‌കൈ'; ട്വിറ്റർ സഹസ്ഥാപകന്റെ പുതിയ ആപ്പ് ആൻഡ്രോയിഡിൽ പുറത്തിറക്കി; ഈ സവിശേഷതകൾ

2019-ലാണ് വികസിപ്പിക്കാൻ തുടങ്ങിയത്, #Bluesky-News, #Twitter-News, #ടെക്‌നോളജി-വാർത്തകൾ, #Social-Media-News
വാഷിംഗ്ടൺ: (www.kvartha.com) ട്വിറ്ററിൽ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതടക്കമുള്ള നീക്കങ്ങൾക്കിടയിൽ, കമ്പനിയുടെ മുൻ സിഇഒയും സഹസ്ഥാപകനുമായ ജാക്ക് ഡോർസി 'ബ്ലൂസ്‌കൈ' (Bluesky) എന്ന പുതിയ ആപ്ലിക്കേഷൻ ആൻഡ്രോയിഡിൽ പുറത്തിറക്കി. ട്വിറ്ററിന് ബദലായാണ് ജാക്ക് ഡോർസിയുടെ ഈ പുതിയ ആപ്ലിക്കേഷൻ ആളുകൾ കാണുന്നത്. നിലവിലുള്ള മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് കടുത്ത മത്സരം നൽകാൻ ബ്ലൂ സ്കൈക്ക് കഴിയുമെന്നാണ് കരുതുന്നത്.

ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകളും നിരവധി തരത്തിലുള്ള സ്വാതന്ത്ര്യവും നൽകുമെന്നാണ് ബ്ലൂ സ്കൈയുടെ വെബ്‌സൈറ്റിൽ പറയുന്നത്. അതേസമയം ബ്ലൂസ്‌കൈ ആപ്പ് ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഉപയോക്താക്കൾക്ക് മുഴുവൻ ഫീച്ചറുകളും ലഭ്യമാക്കാൻ കമ്പനി അതിവേഗം ശ്രമങ്ങൾ നടത്തുന്നുണ്ട്.

News, World, Twitter, BlueSky, Application, Technology, Social Media, Block, Jack Dorsey, Android, Twitter alternative Bluesky launches on Android.


ട്വീറ്റ്, ബുക്ക്‌മാർക്ക്, മെസേജ്, റീട്വീറ്റ്, ഹാഷ്‌ടാഗ് തുടങ്ങിയ നിരവധി ഓപ്ഷനുകൾ ലഭ്യമാകുന്ന ഒരു പ്രത്യേക തരം അൽഗോരിതം ഉപയോക്താക്കൾക്ക് നൽകാൻ ബ്ലൂസ്‌കി പദ്ധതിയിടുന്നു. ബ്ലൂസ്‌കൈയുടെ ഇന്റർഫേസ് ലളിതമാണ്. ഇതിൽ 256 അക്ഷരങ്ങളുടെ പോസ്റ്റിനായി ഒരു ബട്ടൺ ഓപ്ഷനും നൽകിയിട്ടുണ്ട്. പോസ്റ്റുകളിലേക്ക് ഫോട്ടോകൾ ചേർക്കാനും കഴിയും. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും പറ്റും.

ട്വിറ്ററിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച്, ഡോർസി 2019-ലാണ് ബ്ലൂസ്‌കൈ സൈഡ് പ്രോജക്‌റ്റായി വികസിപ്പിക്കാൻ തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ, ഇത് ആദ്യമായി ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കി. ആപ്ലിക്കേഷന്റെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്, നിലവിൽ 20,000 സജീവ ഉപയോക്താക്കളുണ്ട്.

Keywords: News, World, Twitter, BlueSky, Application, Technology, Social Media, Block, Jack Dorsey, Android, Twitter alternative Bluesky launches on Android.

Post a Comment