Follow KVARTHA on Google news Follow Us!
ad

Burial | ഇരട്ടമരണത്തില്‍ നടുങ്ങി മട്ടന്നൂര്‍; ട്രെയിനില്‍ നിന്നും വീണുമരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി

പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്,Kannur,News,Dead Body,Accident,Train,Kerala,
കണ്ണൂര്‍: (www.kvartha.com) എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തിനിടെ പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ വീണുമരിച്ച മട്ടന്നൂര്‍ സ്വദേശികള്‍ക്ക് നാടിന്റെ കണ്ണീരോടെയുളള യാത്രാമൊഴി. ഞായറാഴ്ച രാത്രി ഒന്‍പതരോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയാണ് ഇരുവരും മരിച്ചത്.

കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ടം കഴിഞ്ഞു തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. റഹ്‌മത്തിന്റെ മൃതദേഹം പലോട്ടുപളളി ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. പാലോട്ടുപളളി ബദ്രിയ മന്‍സിലില്‍ പരേതനായ അബ്ദുര്‍ റഹ്‌മാന്‍-ജമീല എന്നിവരുടെ മകളാണ് റഹ്‌മത്.

ഭര്‍ത്താവ് സി എം ശറഫുദ്ദീന്‍ വാച് മാനായി ജോലി ചെയ്തുവരികയാണ്. ഏകമകന്‍ റംശാദ് ബെംഗ്ലൂരില്‍ സൂപര്‍മാര്‍കറ്റില്‍ ജീവനക്കാരനാണ്. ഹമീദ്, ഹുസൈന്‍, സത്താര്‍, സഅ്ദ് സഖാഫി, ജുബൈരിയ, ജസീല എന്നിവരാണ് സഹോദരങ്ങള്‍. ഇവരോടൊപ്പം ട്രെയിനില്‍ നിന്നും വീണുമരിച്ച രണ്ടരവയസുകാരി സഹറബതൂല്‍ റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകളാണ്. ശുഹൈബ് സഖാഫിയാണ് കുട്ടിയുടെ പിതാവ്. ആഇശ ഫാത്വിമിയാണ് ദമ്പതികളുടെ മറ്റൊരു മകള്‍. സഹറയുടെ മൃതദേഹം ഫറോക് പളളി ഖബര്‍സ്താനിലാണ് ഖബറടക്കിയത്.

തീവയ്പ്പിനിടെ റെയില്‍വെ ട്രാകില്‍ വീണുമരിച്ച മട്ടന്നൂര്‍ കൊടോളിപ്രം വരവക്കുണ്ട് കൊട്ടാരത്തില്‍ പുതിയ പുരയില്‍ കെപി നൗഫിഖ്( 39) ഉണക്കു മീന്‍ വ്യാപാരിയാണ്. ജോലി ആവശ്യാര്‍ഥം കോഴിക്കോട് പോയിവരുമ്പോഴാണ് അപകടത്തില്‍പ്പെടുന്നത്. പരേതരായ കെപി അബൂബക്കര്‍- ഫാത്വിമ ദമ്പതികളുടെ മകനാണ് നൗഫിഖ്.

Train Accidental Death; Dead bodies buried, Kannur, News, Dead Body, Accident, Train, Kerala

ഭാര്യ ബുശറ. മക്കള്‍: ഹുദ, ഫിദ, ഇസ്മഈല്‍. സഹോദരങ്ങള്‍: സക്കീന, സനീറ, നാസര്‍, ശഫീഖ്, സലീം, നൗശാദ്, നൗഫല്‍, പരേതയായ സുഹ്റ. നൗഫീഖിന്റെ മൃതദേഹം എടയന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, ഡോ. വി ശിവദാസ് എംപി, കെകെ ശൈലജ എം എല്‍ എ, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശാജിത് മാസ്റ്റര്‍, ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍, ബിജെപി നേതാവ് എന്‍ ഹരിദാസന്‍, മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ്‌മാന്‍ കല്ലായി, യുഡിഎഫ് ചെയര്‍മാന്‍ പിടി മാത്യു എന്നിവരടങ്ങുന്ന വിവിധ പാര്‍ടി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുളള നൂറുകണക്കിനാളുകള്‍ ഇരുവരുടെയും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.


Keywords: Train Accidental Death; Dead bodies buried, Kannur, News, Dead Body, Accident, Train, Kerala.

Post a Comment