Follow KVARTHA on Google news Follow Us!
ad

Arrested | വീടുകയറി സ്ത്രീകളെ ആക്രമിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത് #ആലപ്പുഴ-വാര്‍ത്തകള്‍, #Assaulting-Women, #Ambalapuzha-News
അമ്പലപ്പുഴ: (www.kvartha.com) വീടുകയറി സ്ത്രീകളെ ആക്രമിച്ചെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അജിത്ത് (36), രാഹുല്‍ രാജ് (33), സുധിലാല്‍ (29) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.

പൊലീസ് പറയുന്നത്: ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. ഞായറാഴ്ച വൈകിട്ട് വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗറിലെ സച്ചിന്റെ വീട് അന്വേഷിച്ചെത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സച്ചിന്റെ മാതാവ് പ്രീതി (47) മുത്തശ്ശി ശോഭന (67), സഹോദരി മീനു (31) ബന്ധു ഗര്‍ഭിണി കൂടിയായ ശില്‍പ (22)എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

Alappuzha, News, Kerala, Ambalapuzha, Injured, Woman crime, Police, Attack, Assault, Three men arrested for assaulting women.

വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും പ്രതികള്‍ ആക്രമണം നടത്തിയിരുന്നു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലിക്കിടെ ഉണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്കെത്തിയത്. 

Keywords: Alappuzha, News, Kerala, Ambalapuzha, Injured, Woman crime, Police, Attack, Assault, Three men arrested for assaulting women.

Post a Comment