Follow KVARTHA on Google news Follow Us!
ad

Amul | 'കന്നഡിഗര്‍ക്ക് നന്ദിനി പാല്‍ മാത്രം, അഭിമാനം'; ഗുജറാത്ത് പാല്‍ ബ്രാന്‍ഡായ 'അമുല്‍' കര്‍ണാടക വിപണിയിലേക്ക് പ്രവേശിക്കുന്നതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം

ന്ദിനിയെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് #Amul-Nandini #കർണാടക-വാർത്തകൾ #Milk-Brand #Amul-controversy
ബെംഗ്‌ളുറു: (www.kvartha.com) ഗുജറാത്ത് ആസ്ഥാനമായുള്ള 'അമുല്‍' കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍, ജനങ്ങളില്‍ നിന്നും പ്രതിപക്ഷ നേതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം നേരിടുകയാണ്. ബെംഗ്‌ളൂറില്‍ പുതിയ പാലും മറ്റ് ഉല്‍പന്നങ്ങളും വിതരണം ചെയ്യുമെന്ന് അമുല്‍ ഏപ്രില്‍ അഞ്ചിന് ട്വീറ്റ് ചെയ്തിരുന്നു. 'നന്ദിനി' എന്ന പേരില്‍ സംസ്ഥാനത്ത് പാലും തൈരും വില്‍ക്കുന്ന പ്രാദേശിക ബ്രാന്‍ഡ് സംസ്ഥാനത്തിന് സ്വന്തമായി ഉള്ളതാണ് അമുലിന് തിരിച്ചടിയായത്.
                  
National News, BJP, Congress, Karnataka News, Controversy News, Political News, Nandini Milk, Amul Milk, 'Proud Of Nandini Milk': Row In Karnataka Over Amul's Entry.

നന്ദിനി ബ്രാന്‍ഡിന്റെ കമ്പനിയായ കര്‍ണാടക മില്‍ക്ക് ഫെഡറേഷനും (KMF) ഗുജറാത്തിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡും (AMUL) ലയിക്കുമെന്ന ഊഹാപോഹങ്ങളും വ്യാപകമാണ്. അമുലിന്റെ പ്രഖ്യാപനത്തിന് ശേഷം #Savenandini #GobackAmul തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവാന്‍ തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാല്‍ സംഭരിക്കുന്ന സ്ഥാപനമാണ് നന്ദിനി എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെംഗ്‌ളൂറില്‍ വിപണിയിലേക്ക് കടക്കുമെന്ന അമുലിന്റെ പ്രഖ്യാപനത്തെച്ചൊല്ലി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ജെഡിഎസും വാക് പോരിലാണുള്ളത്.

അതിനിടെ, അമുലിന് തിരിച്ചടിയായി, കര്‍ണാടകയിലെ ഒരു ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാനത്തെ കര്‍ഷകരെ പിന്തുണയ്ക്കാന്‍ നന്ദിനി പാല്‍ മാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ബ്രുഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്റേതാണ് തീരുമാനം. നന്ദിനി പാല്‍ ഉല്‍പന്നങ്ങള്‍ മാത്രമേ കന്നഡിഗക്കാര്‍ പ്രോത്സാഹിപ്പിക്കാവൂ എന്ന് അമുലിന്റെ പേര് പറയാതെ ബ്രുഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തെ ബ്രാന്‍ഡായ നന്ദിനിയെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. അമുല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്ന് എല്ലാ കന്നഡക്കാരും പ്രതിജ്ഞയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. അതേസമയം, അമൂല്‍ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അമുലിന്റെ കര്‍ണാടക പ്രവേശനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബൊമ്മൈ ആരോപിച്ചു.

Keywords: National News, BJP, Congress, Karnataka News, Controversy News, Political News, Nandini Milk, Amul Milk, 'Proud Of Nandini Milk': Row In Karnataka Over Amul's Entry.
< !- START disable copy paste -->

Post a Comment