ന്യൂഡെൽഹി: (www.kvartha.com) എൻടിപിസി ലിമിറ്റഡ് 152 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. മെയ് അഞ്ചാണ് അവസാന തീയതി.
152 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്, അതിൽ 84 ഒഴിവുകൾ മൈനിംഗ് ഓവർമാൻ, ഏഴ് ഒഴിവുകൾ ഓവർമാൻ (മാഗസിൻ), 22 ഒഴിവുകൾ മെക്കാനിക്കൽ സൂപ്പർവൈസർ, 20 ഒഴിവുകൾ ഇലക്ട്രിക്കൽ സൂപ്പർവൈസർ, മൂന്ന് ഒഴിവുകൾ വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഒമ്പത് ഒഴിവുകൾ മൈൻ സർവേ, ഏഴ് ഒഴിവുകൾ മൈനിംഗ് സിർദാർ തസ്തികയിലേക്കാണ്.
അപേക്ഷ ഫീസ്
ജെനറൽ / ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്കായി 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി / എസ്ടി / പിഡബ്ല്യുഡി / എക്സ്എസ്എം വിഭാഗം, വനിതാ ഉദ്യോഗാർഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക വെബ് സൈറ്റ് careers(dot)ntpc(dot)co(dot)in സന്ദർശിക്കുക.
* ഹോം പേജിൽ jobs ക്ലിക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിക്കുക.
* അപേക്ഷാ ഫീസ് അടയ്ക്കുക
* ഫോം സമർപ്പിക്കുകയും ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുകയും ചെയ്യുക.
Keywords: New Delhi, News, national, NTPC, Recruitment, Apply, Posts, Job, NTPC recruitment 2023: Apply for 152 posts of Mining Overman and other posts.