Follow KVARTHA on Google news Follow Us!
ad

Arrested | പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; മകന്‍ അറസ്റ്റില്‍

വീട്ടില്‍ നിന്നു മാറി താമസിക്കാത്തതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്ന് പൊലീസ് #കോട്ടയം-വാര്‍ത്തകള്‍, #Erumeli-News, #Kerala-News
കോട്ടയം: (www.kvartha.com) പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സുനോജ് സുധാകരനാണ് (32) അറസ്റ്റിലായത്. കോട്ടയം എരുമേലിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ കൈയിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വീശുകയായിരുന്നു. 

Kottayam, News, Kerala, Arrested, Police, Crime, Murder attempt, Man, Elderly man, Son, Father, Kottayam: Murder attempt against elderly man: Man arrested.

തടയാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന്റെ കൈക്കും മുഖത്തിനും വെട്ടേറ്റു. തടയാന്‍ വന്ന അമ്മയെയും ഇയാള്‍ ആക്രമിച്ചു. അച്ഛനും അമ്മയും വീട്ടില്‍ നിന്നു മാറി താമസിക്കാത്തതിലുള്ള വിരോധം മൂലമാണ് യുവാവ് ആക്രമിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Keywords: Kottayam, News, Kerala, Arrested, Police, Crime, Murder attempt, Man, Elderly man, Son, Father, Kottayam: Murder attempt against elderly man: Man arrested.

Post a Comment