Follow KVARTHA on Google news Follow Us!
ad

Raid | കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ ആദായനികുതി സംഘത്തിന്റെ പരിശോധന

വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് റെയ്ഡ് നടക്കുന്നത് #മംഗ്‌ളൂറു-വാര്‍ത്തകള്‍, #Income-Tax-department, #Congress-Leader-Residence-Raid, #congr

മംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ മുന്‍ മന്ത്രിയും കെപിസിസി വൈസ് പ്രസിഡന്റുമായ കെ ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ ആദായനികുതി സംഘത്തിന്റെ പരിശോധന. വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. 

ഗൗഡയുടെ ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലമാണ് ആദായനികുതി സംഘം പരിശോധന നടത്തുന്നത്. ഗംഗാധര്‍ ഗൗഡയുടെ ബെല്‍ത്തങ്ങാടി താലൂക് ആശുപത്രിക്ക് പിറകിലെ വീട്, മകന്‍ രഞ്ജന്‍ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളജും സ്‌കൂളും, അദ്ദേഹത്തിന്റെ ഇന്‍ഡബെട്ടുവിലെ വീട് എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ്. 

Mangaluru, News, National, Politics, Karnataka, IT dept, conducts, Raids, Congress leader, Gangadhar Gowda, Residence, Karnataka: IT dept conducts raids at Congress leader Gangadhar Gowda's residence.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഗംഗാധര്‍ ഗൗഡ.

Keywords: Mangaluru, News, National, Politics, Karnataka, IT dept, conducts, Raids, Congress leader, Gangadhar Gowda, Residence, Karnataka: IT dept conducts raids at Congress leader Gangadhar Gowda's residence.

Post a Comment