Follow KVARTHA on Google news Follow Us!
ad

New Jobs | ശുഭവാര്‍ത്ത! മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ 1,50,000 പുതിയ തൊഴിലവസരങ്ങള്‍; സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി പ്രയോജനപ്പെടുന്നതായി റിപ്പോര്‍ട്ട്

വൻകിട കമ്പനികൾ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത #തൊഴിൽ-വാർത്തകൾ #Recruitment-News #Industrial-News
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഗവണ്‍മെന്റിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയുടെ നേട്ടങ്ങള്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും ഉണര്‍വേകിയതായി റിപ്പോര്‍ട്ട്. പദ്ധതി നിലവില്‍ വന്നതിന് ശേഷം, രാജ്യത്തിന്റെ കയറ്റുമതിയില്‍ പങ്കാളികളായ മൊബൈല്‍ നിര്‍മ്മാണ വ്യവസായം ഈ വര്‍ഷം അതിവേഗം വികസിക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊബൈല്‍ നിര്‍മാണ വ്യവസായത്തില്‍ 1,50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
          
News, National-News, Job-News, Government, Government Of India, Government Jobs, Backed By Govt's PLI Scheme, 1,50,000 New Jobs In Phone Manufacturing Expected This Fiscal: Report.

വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള റിക്രൂട്ട്മെന്റിന് പദ്ധതിയിടുന്നതായി റിക്രൂട്ട്മെന്റ് സ്ഥാപന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറത്തുള്ള ഉല്‍പ്പാദനത്തിലേക്കുള്ള ആഗോള മാറ്റവും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതിയും കാരണമാണ് ഈ മാറ്റം കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സാംസങ്, നോക്കിയ, ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍, ടാറ്റ ഗ്രൂപ്പ്, സാല്‍കോംപ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാര്‍ രാജ്യത്ത് തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 120,000-150,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കിയിരിക്കുന്നതായി ടീം ലീസ്, റാന്‍ഡ്സ്റ്റാഡ്, ക്വസ്, സീല്‍ എച്ച്ആര്‍ തുടങ്ങിയ സ്റ്റാഫിംഗ് കമ്പനികള്‍ പറഞ്ഞു. ഇതില്‍ 30,000-40,000 റിക്രൂട്ട്മെന്റുകള്‍ നേരിട്ടുള്ള തസ്തികകളിലേക്കാണ് സാധ്യത.

'ഇന്ത്യയില്‍ ഇതിനകം തന്നെ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണം ഉള്ളവരോ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരോ ആയ മിക്ക മൊബൈല്‍ ബ്രാന്‍ഡുകളും അവയുടെ ഘടക നിര്‍മാണ, അസംബ്ലി പങ്കാളികളും നിയമനം വര്‍ദ്ധിപ്പിക്കുകയാണ്', ടീംലീസ് സര്‍വീസസ് സിഇഒ (സ്റ്റാഫിംഗ്) കാര്‍ത്തിക് നാരായണ്‍ പറഞ്ഞു. 2023 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം റിക്രൂട്ട്മെന്റുകളില്‍ 100 ??ശതമാനം വര്‍ധനയുണ്ടായതായി ക്വസ്, സിഐഎല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എച്ച്ആര്‍ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു.

Keywords: News, National-News, Job-News, Government, Government Of India, Government Jobs, Backed By Govt's PLI Scheme, 1,50,000 New Jobs In Phone Manufacturing Expected This Fiscal: Report.
< !- START disable copy paste -->

Post a Comment