Follow KVARTHA on Google news Follow Us!
ad
Posts

Accident | പാഴ്‌സല്‍ ലോറിയും തടി ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരുക്ക്, ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

പൊലീസും, ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് #ആലപ്പുഴ-വാര്‍ത്തകള്‍, #Driver-Injured-Accident, #Kerala-Accident
ആലപ്പുഴ: (www.kvartha.com) പാഴ്‌സല്‍ ലോറിയും തടി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. അപകടത്തില്‍ പാഴസല്‍ ലോറി ഡ്രൈവര്‍ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാന്റെ മകന്‍ ആകേഷി(38)ന് പരുക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച പുലര്‍ചെ അമ്പലപ്പുഴ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് ആണ് സംഭവം. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്‌സല്‍ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നില്‍ തടി കയറ്റിപ്പോയ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു ഭാഗത്തേക്ക് തടി ലോറി മറിയുകയായിരുന്നു. 

Alappuzha, News, Kerala, Accident, Injured, Lorry, Driver, Road, Road accident, Alappuzha: Driver injured in road accident.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അമ്പലപ്പുഴ പൊലീസും, തകഴിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords: Alappuzha, News, Kerala, Accident, Injured, Lorry, Driver, Road, Road accident, Alappuzha: Driver injured in road accident.

Post a Comment