Follow KVARTHA on Google news Follow Us!
ad

Karthi | 'ഇപ്പോഴും തനിക്ക് ബാബു ആന്റണിയെ ഭയമാണ്'; നടനോടൊപ്പമുള്ള ഷൂടിങ് അനുഭവം പങ്കുവച്ച് കാര്‍ത്തി

അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് #ചെന്നൈ-വാര്‍ത്തകള്‍, #Actor-Karthi, #Movie-Ponniyin-Selvan
ചെന്നൈ: (www.kvartha.com) ബാബു ആന്റണിയോടൊപ്പമുള്ള ഷൂടിങ് അനുഭവം പങ്കുവച്ച് നടന്‍ കാര്‍ത്തി. ഇപ്പോഴും തനിക്ക് ബാബു ആന്റണിയെ ഭയമാണെന്നാണ് കാര്‍ത്തി പറയുന്നത്. പൊന്നിയന്‍ സെല്‍വന്‍ 2വിന്റെ  പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 

'ബാബു ആന്റണി സാറിനെ പൂവിഴി വാസലിലേ എന്ന ചിത്രത്തില്‍ ബാബു കാണുമ്പോഴേ പേടിയാണ്. ഇന്നും ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേക്കും പേടിയാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' -കാര്‍ത്തി പറഞ്ഞു.

Chennai, News, National, Cinema, Entertainment, Babu Antony, Movie, Actor, Ponniyin Selvan, Actor Karthi Shares Experiences About Babu Antony.

അതേസമയം പൊന്നിയില്‍ സെല്‍വന്‍ 2വില്‍ നടന്‍ ബാബു ആന്റണിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ  കാത്തിരിക്കുന്ന ചിത്രമാണിത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 28നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ഭാഗം  തെന്നിന്ത്യന്‍ സിനിമാലോകത്ത് വന്‍ ചലനം  സൃഷ്ടിച്ചതുകൊണ്ടുതന്നെ രണ്ടാം ഭാഗം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Keywords: Chennai, News, National, Cinema, Entertainment, Babu Antony, Movie, Actor, Ponniyin Selvan, Actor Karthi Shares Experiences About Babu Antony.

Post a Comment