Follow KVARTHA on Google news Follow Us!
ad

Health | ലോക കേള്‍വി ദിനം: ജീവിതകാലം മുഴുവന്‍ കേള്‍ക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

World Hearing Day 2023: Here's How to Prevent Hearing Loss, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമായി (World Hearing Day) ആചരിക്കുന്നു. ബധിരതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി 2007 ലാണ് ഈ ദിനം ആരംഭിച്ചത്. പിന്നീട് ഇന്റര്‍നാഷണല്‍ ഇയര്‍ ഡേ എന്ന് വിളിച്ചിരുന്നു. എന്നാല്‍ പേര് 2016 ല്‍ വേള്‍ഡ് ഹിയറിംഗ് ഡേ എന്നാക്കി മാറ്റിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കേള്‍വി കുറവ് എങ്ങനെ തടയാം എന്നതിനെകുറിച്ചും, ശ്രവണ പരിചരണ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
       
Latest-News, National, Top-Headlines, Health, Treatment, Health and Fitness, World, New Delhi, World Health Organization, World Hearing Day, World Hearing Day 2023: Here's How to Prevent Hearing Loss.

കേള്‍വി കുറവ് വരാതിരിക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2050 ആകുമ്പോഴേക്കും കേള്‍വിക്കുറവ് വലിയ പ്രശ്‌നമാകാന്‍ ഇടയുള്ളതിനാല്‍ അതിനെ മറികടക്കാന്‍ 'ചെവിയുടെയും കേള്‍വിയുടെയും സംരക്ഷണം എല്ലാവര്ക്കു ഉറപ്പാക്കുക', എന്ന ആശയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള ഏകദേശം 1.5 ബില്യണ്‍ ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശ്രവണ പ്രശ്‌നങ്ങള്‍ ഉണ്ട്. 2050 ആകുമ്പോഴേക്കും ഇത്തരക്കാരുടെ എണ്ണം 2.5 ബില്യണിലെത്തും. യുവാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും അകാലത്തില്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

* ചെവികള്‍ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയില്‍ അടിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക.

* തീപ്പെട്ടി, പെന്‍സില്‍, ഹെയര്‍പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയില്‍ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലില്‍ പരിക്കേല്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

* ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാന്‍ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളില്‍ ഒഴിക്കരുത്. ചെവിയില്‍ നീര്‍വീക്കമോ ചെവിയില്‍ നിന്ന് സ്രവങ്ങളോ വന്നാല്‍ ഡോക്ടറെ കാണുക.

* ചെവി വൃത്തിയാക്കാന്‍ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും.

* ശ്രവണ നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയില്‍ നിന്ന് തടയുന്നതിന്, പ്രസവിക്കുന്ന പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.

* ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിഹീനമായ വെള്ളത്തില്‍ നീന്തരുത്. നീന്തുമ്പോഴും പ്രത്യേകിച്ച് ഡൈവിംഗ് ചെയ്യുമ്പോഴും ചെവിയില്‍ വെള്ളം കടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

* വലിയ ശബ്ദമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. അവ നിങ്ങളുടെ ചെവിക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും. നിങ്ങള്‍ വലിയ ശബ്ദമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍, ഇയര്‍ പ്രൊട്ടക്ടറുകളോ ഇയര്‍പ്ലഗുകളോ ഉപയോഗിക്കുക.

* കണ്ണിനും മൂക്കിനുമായി എന്തെങ്കിലും അണുബാധയുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടുക. ഇത് കേള്‍ക്കാനുള്ള കഴിവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

* ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും നിങ്ങളുടെ ചെവിയുടെ സൂക്ഷ്മമായ ശ്രവണ സംവിധാനത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ അത് നിയന്ത്രണത്തിലാക്കാന്‍ ഡോക്ടറുടെ ചികിത്സാ നിര്‍ദേശങ്ങള്‍ പാലിക്കുക. മോശം ഹൃദയാരോഗ്യം പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും.

* സിഗരറ്റ് പുക നേരിട്ടോ, അല്ലാതെയോ അല്ലെങ്കില്‍ ഗര്‍ഭകാലത്തുപോലും, ഒരു വ്യക്തിയുടെ കേള്‍വിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ മദ്യപാനത്തിലും സമാനമായ ഫലങ്ങള്‍ ഉണ്ടാവാം.

* വ്യായാമം നിങ്ങളുടെ ചെവികളിലേക്കും ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിര്‍ത്തുന്നു. നല്ല രക്തചംക്രമണത്തിലൂടെ ചെവിയുടെ ആന്തരിക ഘടകങ്ങള്‍ ആരോഗ്യത്തോടെയും ഓക്സിജന്റെ അളവ് ഉയര്‍ന്ന നിലയിലും നിലനില്‍ക്കും.

* നിങ്ങള്‍ക്ക് ചെവി വേദനയുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് കേള്‍വിക്കുറവുണ്ടാകുമോ എന്ന ആശങ്ക ഉണ്ടെങ്കില്‍ അത് വിലയിരുത്താന്‍ ഡോക്ടറെ സമീപിക്കുക. നേരത്തെ ശ്രവണ നഷ്ടം തിരിച്ചറിഞ്ഞ ചികിത്സകള്‍ കൂടുതല്‍ വിജയിച്ചേക്കാം.

Keywords: Latest-News, National, Top-Headlines, Health, Treatment, Health and Fitness, World, New Delhi, World Health Organization, World Hearing Day, World Hearing Day 2023: Here's How to Prevent Hearing Loss.
< !- START disable copy paste -->

Post a Comment