Follow KVARTHA on Google news Follow Us!
ad

HC Verdict | ഭർത്താവിനോടും ഭർതൃ കുടുംബത്തോടും ഭാര്യ അനാദരവ് കാണിക്കുന്നത് ഭർത്താവിനോടുള്ള ക്രൂരതയാണെന്ന് ഹൈകോടതി; വിവാഹ മോചനം ശരിവെച്ച് യുവതിയുടെ ഹർജി തള്ളി

Woman Disrespecting Her Husband, In-Laws is Cruelty Towards Him: Madhya Pradesh High Court#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഭോപ്പാൽ: (www.kvartha.com) ഭാര്യ ഭർത്താവിനോടും ഭർതൃ കുടുംബത്തോടും അനാദരവ് കാണിക്കുകയാണെങ്കിൽ അത് ഭർത്താവിനോടുള്ള ക്രൂരതയായി വ്യാഖ്യാനിക്കുമെന്ന് മധ്യപ്രദേശ് ഹൈകോടതി. ഭർത്താവ് നൽകിയ ഹർജിയിൽ കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വീരേന്ദർ സിങ് എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിൽ, ഭർത്താവിന്റെ പെരുമാറ്റമാണ് പ്രായപൂർത്തിയാകാത്ത മകനോടൊപ്പം ഭർതൃ വീട്ടിൽ നിന്ന് മാറാൻ തന്നെ നിർബന്ധിച്ചതെന്ന് ഭാര്യ ആരോപിച്ചു. എന്നാൽ, ക്രൂരതയുടെയും ഒളിച്ചോട്ടത്തിന്റെയും പേരിൽ കുടുംബകോടതിയിൽ ഭർത്താവ് വിവാഹമോചന ഹർജി നൽകുകയായിരുന്നു. അതിൽ രണ്ട് കാരണങ്ങളും തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ 'ക്രൂരത'യുടെ അടിസ്ഥാനത്തിൽ ഭർത്താവിന് അനുകൂലമായി കോടതി വിധിച്ചു.

News, Top-Headlines, Court Order, Appeal, High Court, Verdict, Marriage, Madhya pradesh, Petition, Woman Disrespecting Her Husband, In-Laws is Cruelty Towards Him: Madhya Pradesh High Court.

വിവാഹമോചന വിധി പുറപ്പെടുവിക്കുമ്പോൾ കുടുംബകോടതി ഭർത്താവിന്റെ വശങ്ങൾ മാത്രമാണ് പരിഗണിച്ചതെന്നും ഹാജരാക്കിയ തെളിവുകൾ തെറ്റായി പരിഗണിച്ചെന്നും ഭാര്യ ഹൈകോടതിയിൽ വാദിച്ചു. തന്നോടുള്ള ഭർത്താവിന്റെ പ്രവർത്തനങ്ങളാണ് വേർപിരിയാൻ കാരണമെന്ന് അവർ പറഞ്ഞു.

എന്നാൽ, അപ്പീലിനെ എതിർത്ത ഭർത്താവ് മറിച്ചാണ് പറഞ്ഞത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ സ്ത്രീ അഹങ്കാരിയും ധാർഷ്ട്യമുള്ളവളുമാണെന്ന് ആരോപിച്ച ഭർത്താവ് അവൾ തന്റെ കുടുംബാംഗങ്ങളെ അപമാനിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ ഭർതൃവീട്ടിൽ ആദ്യമായി വന്ന ദിവസം തന്നെ താൻ പുരോഗമനവാദിയായ പെൺകുട്ടിയാണെന്നും പാരമ്പര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും പിന്തുടരുന്നില്ലെന്നും പറഞ്ഞ് ആരെയും അനുസരിക്കാതിരിക്കാൻ തുടങ്ങിയെന്ന് ഭർത്താവ് വിചാരണ കോടതിക്ക് മുമ്പാകെയുള്ള ചീഫ് എക്‌സ്‌സൈസ് ഇൻ ചീഫിൽ ആരോപിച്ചതായി കോടതി വിധിയിൽ പറയുന്നു.

ഭർത്താവിന് ഭാര്യയോടൊപ്പം ജീവിക്കാൻ കഴിയാത്ത വിധത്തിലുള്ള മാനസിക വേദനയും കഷ്ടപ്പാടും വരുത്തിവെക്കുന്ന പെരുമാറ്റം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, കുടുംബകോടതി, എല്ലാ വശങ്ങളെയും സ്പർശിച്ചുകൊണ്ട് വളരെ ദൈർഘ്യമേറിയ വിധിന്യായത്തിൽ, ഭർത്താവിന്റെയും സാക്ഷികളുടെയും മൊഴികൾ വിശ്വസനീയമാണെന്ന നിഗമനത്തിലെത്തിയെന്നും കോടതി വ്യക്തമാക്കി. ഇതെല്ലാം കാണിക്കുന്നത് ഭാര്യ ഭർത്താവിനെയും കുടുംബത്തെയും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണെന്ന് വ്യക്തമാക്കി കോടതി അപ്പീൽ തള്ളി.

Keywords: News, Top-Headlines, Court Order, Appeal, High Court, Verdict, Marriage, Madhya pradesh, Petition, Woman Disrespecting Her Husband, In-Laws is Cruelty Towards Him: Madhya Pradesh High Court.

Post a Comment