Follow KVARTHA on Google news Follow Us!
ad

Found Dead | ആളൂരില്‍ അച്ഛനും രണ്ടര വയസുള്ള കുഞ്ഞും മരിച്ച നിലയില്‍

Thrissur: Father and child found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) ആളൂരില്‍ അച്ഛനെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അഭിജിത് കൃഷ്ണ, അച്ഛന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബകറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛന്‍ തൂങ്ങിമരിച്ചനിലയിലും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. രാവിലെ ഭാര്യ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് അടുക്കളയില്‍ ഭര്‍ത്താവ് തൂങ്ങിനില്‍ക്കുന്നത് കണ്ടതെന്നും പൊലീസ് പറഞ്ഞു.

Thrissur, News, Kerala, Found Dead, Police, Thrissur: Father and child found dead.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബകറ്റില്‍ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലോടറി വില്‍പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Thrissur, News, Kerala, Found Dead, Police, Thrissur: Father and child found dead.

Post a Comment