Follow KVARTHA on Google news Follow Us!
ad

Suicide Threat | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധം; സിമന്റ് മിക്‌സിംഗ് ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ജീവനക്കാരന്‍

Thiruvananthapuram: Driver climbed the cement mixing tower and made suicide threat#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) സിമന്റ് മിക്‌സിംഗ് ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മാറനല്ലൂര്‍ തേവരക്കോടിലാണ് സംഭവം. സിമന്റ് മിക്‌സിംഗ് യൂനിറ്റിലെ ജീവനക്കാരനാണ് എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

മിക്‌സിംഗ് യൂനിറ്റിലെ ഡ്രൈവര്‍ തൂങ്ങാംപാറ സ്വദേശി റെജിയാണ് നാല് മണിക്കൂറോളം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയ്ക്കായിരുന്നു സംഭവം.  

News,Kerala,State,Thiruvananthapuram,Local-News,Suicide Threat, Labours, Thiruvananthapuram: Driver climbed the cement mixing tower and made suicide threat


ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു റെജിയുടെ ആത്മഹത്യാ ഭീഷണി. പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റെജി ടവറില്‍ നിന്ന് താഴെയിറങ്ങിയത്.

Keywords: News,Kerala,State,Thiruvananthapuram,Local-News,Suicide Threat, Labours, Thiruvananthapuram: Driver climbed the cement mixing tower and made suicide threat

Post a Comment