Follow KVARTHA on Google news Follow Us!
ad

Shot Dead | ശുചീകരണ തൊഴിലാളിയെ കത്തിയുമായി ആക്രമിച്ചതായി പരാതി; തമിഴ്‌നാട്ടുകാരന്‍ ഓസ്‌ട്രേലിയന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

Thanjavur man, 32, shot dead by police in Australia#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) ഓസ്‌ട്രേലിയയില്‍ ശുചീകരണ തൊഴിലാളിയെ കത്തിയുമായി ആക്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് വെടിവച്ചു കൊന്നതായി റിപോര്‍ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലക്കാരനായ മുഹമ്മദ് റഹ്മത്തുള്ള സയീദ് അഹ് മദ് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. 

ഓസ്‌ട്രേലിയന്‍ പൊലീസ് പറയുന്നത്: സിഡ്‌നിക്ക് സമീപം ഓബേണ്‍ റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ ആക്രമിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് വെടിവച്ചിട്ടത്. ശുചീകരണ തൊഴിലാളി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, അഹ് മദിനെ പിടികൂടാന്‍ ശ്രമിച്ചു.

ഈ സമയം ചോരപുരണ്ട കത്തിയുമായി നില്‍ക്കുകയായിരുന്നു ഇയാള്‍. കീഴടങ്ങാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച അക്രമി, അവരെയും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസുകാരില്‍ ഒരാള്‍ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ അഹ് മദിന്റെ നെഞ്ചിലൂടെയാണ് തുളഞ്ഞുകയറിയത്. വെടിയേറ്റു വീണ ഉടന്‍ തന്നെ അഹ് മദിനെ പൊലീസ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

അഹ് മദും ഇയാള്‍ ആക്രമിച്ച ശുചീകരണ തൊഴിലാളിയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നില്ല. 2019ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ അഹ് മദ്, അവിടെ ഒരു റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. അഹ് മദിനെതിരെ കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരുമായി വഴക്കിട്ടതിന് അഞ്ച് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആക്രമണത്തിന് ഇരയായ ശുചീകരണ തൊഴിലാളി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

News,National,India,chennai,Police,Crime,Killed,Latest-News, Thanjavur man, 32, shot dead by police in Australia


ഭാര്യയുമായി പിരിഞ്ഞ അഹ് മദ് അതിനു ശഷം കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തഞ്ചാവൂരില്‍ ഇവരുടെ അയല്‍വാസിയായ യുവാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. അഹ് മദിന്റെ പിതാവ് സയീദ് അഹ് മദ്, മൂത്ത സഹോദരന്‍ മുഹമ്മദ് അബ്ദുല്‍ ആലിം എന്നിവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലാണ് താമസം. 

Keywords: News,National,India,chennai,Police,Crime,Killed,Latest-News, Thanjavur man, 32, shot dead by police in Australia

Post a Comment