Follow KVARTHA on Google news Follow Us!
ad

Elephant Attack | കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

Tamil Nadu: Farmer died in elephant attack #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. തമിഴ്‌നാട് ഒട്ടന്‍ഛത്രത്തിന് സമീപം ഛത്രപ്പട്ടി ഗ്രാമത്തിലെ കൃഷിക്കാരനായ സൗന്ദര്‍രാജനാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ചോളപ്പാടത്ത് കയറിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

സൗന്ദര്‍രാജനും സഹോദരനും ചേര്‍ന്ന് ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിലത്ത് വീണുപോയ സൗന്ദര്‍രാജനെ ആന ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചക്കിടെ പ്രദേശത്ത് രണ്ടാമത്തെയാളെയാണ് ആന ചവിട്ടിക്കൊല്ലുന്നത്. 

Chennai, News, National, attack, Elephant attack, Death, Tamil Nadu: Farmer died in elephant attack.

ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മോര്‍ചറിക്ക് മുമ്പില്‍ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദിണ്ടിഗല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഭുവും ജില്ലാ കലക്ടര്‍ പളനിയും എത്തി ഏറെ നേരം ചര്‍ച നടത്തിയതിന് ശേഷമാണ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

Keywords: Chennai, News, National, attack, Elephant attack, Death, Tamil Nadu: Farmer died in elephant attack.

Post a Comment