Follow KVARTHA on Google news Follow Us!
ad

Swapna Suresh | 'സ്വര്‍ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്, അതും എന്റെ അടുത്ത്, വിവരങ്ങളുമായി വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും'; ഫേസ് ബുക് പോസ്റ്റുമായി സ്വപ്‌ന സുരേഷ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Facebook Post,Allegation,Kerala,
തിരുവനന്തപുരം: (www.kvartha.com) നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ് ശ്രമം നടക്കുന്നതായി വെളിപ്പെടുത്തി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകിട്ട് അഞ്ചു മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കി. 'സ്വര്‍ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും' എന്നാണ് സ്വപ്ന പോസ്റ്റില്‍ കുറിച്ചത്.

Swapna Suresh says trying to settle gold smuggling case, Thiruvananthapuram, News, Facebook Post, Allegation, Kerala

ലൈഫ് മിഷന്‍ കോഴ ഇടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രെജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു. 23വരെയാണ് റിമാന്‍ഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനെ ലൈഫ് മിഷന്‍ കേസില്‍ ഇഡി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞദിവസവും രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തില്‍ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സിഎം രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Keywords: Swapna Suresh says trying to settle gold smuggling case, Thiruvananthapuram, News, Facebook Post, Allegation, Kerala.

Post a Comment