റിയാദ്: (www.kvartha.com) സഊദി അറേബ്യ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചു. 'റിയാദ് എയർ' എന്നാണ് പേര്. പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ചെയർമാനുമായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസാണ് പ്രഖ്യാപനം നടത്തിയത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയിൽ, പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യൻ അധ്യക്ഷനാകും, ടോണി ഡഗ്ലസിനെ സിഇഒ ആയി നിയമിച്ചു. നേരത്തെ അബുദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ സിഇഒ ആയിരുന്നു ഡഗ്ലസ്.
റിയാദ് കേന്ദ്രമായി, 2030 ഓടെ 100 ലധികം സ്ഥലങ്ങളിലേക്ക് സർവീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ വിമാനക്കമ്പനി രാജ്യത്തിന്റെ ജിഡിപിയിലേക്ക് 20 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സഊദി അറേബ്യയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങൾ സന്ദർശിക്കാൻ വിമാനക്കമ്പനി അവസരം ഒരുക്കും. വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എണ്ണ ഇതര മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് പുതിയ കമ്പനി.#RiyadhAir will be chaired by His Excellency Yasir Al-Rumayyan, Governor of #PIF pic.twitter.com/K7AN1ooifX
— Public Investment Fund (@PIF_en) March 12, 2023
Keywords: Saudi Arabia, News, International, Top-Headlines, Latest-News, Prime Minister, Riyadh, Air Plane, Saudi Arabia launches new airline Riyadh Air.