Follow KVARTHA on Google news Follow Us!
ad

Arrested | മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: കോഴിക്കോട് വീണ്ടും കരുതല്‍ തടങ്കല്‍ നടപടി തുടര്‍ന്ന് പൊലീസ്; അറസ്റ്റ് ചെയ്തത് യൂത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരെ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Politics,Arrested,Protesters,Youth Congress,MSF,Chief Minister,Pinarayi-Vijayan,Kerala,
കോഴിക്കോട്: (www.kvartha.com) മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വീണ്ടും പൊലീസ് കരുതല്‍ തടങ്കല്‍ നടപടി തുടരുന്നതായി നേതാക്കള്‍. ഇതിന്റെ ഭാഗമായി യൂത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യൂത് ലീഗ് പുതുപ്പാടി പഞ്ചായത് ജെനറല്‍ സെക്രടറി കെസി ശിഹാബ്, എം എസ് എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹര്‍ശിദ് നൂറാംതോട്, ഫുഹാദ് കൈതപ്പോയില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

Reserve detention in Kozhikode again; Youth League, MSF workers arrest, Kozhikode, News, Politics, Arrested, Protesters, Youth Congress, MSF, Chief Minister, Pinarayi-Vijayan, Kerala

യൂത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യൂത് കോണ്‍ഗ്രസ് നേതാവ് ശഹീന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് നിഹാല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തി. പിന്നീട് എസിപിയുമായി നടത്തിയ ചര്‍ചയിലാണ് ഇവരെ വിട്ടയക്കാന്‍ തീരുമാനമായത്.

Keywords: Reserve detention in Kozhikode again; Youth League, MSF workers arrest, Kozhikode, News, Politics, Arrested, Protesters, Youth Congress, MSF, Chief Minister, Pinarayi-Vijayan, Kerala.

Post a Comment