Follow KVARTHA on Google news Follow Us!
ad

Removed T-shirt | 'നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ കാണാന്‍ അമ്മയ്‌ക്കൊപ്പം കറുത്ത ടീഷര്‍ട് ധരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് പൊലീസ്'

Prime Minister Modi's K'taka visit: Security agencies remove boy's black T-shirt#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയിലെ മണ്ഡ്യയില്‍ അതിവേഗ പാതയുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാന്‍ അമ്മയ്‌ക്കൊപ്പം വന്ന കുട്ടിയുടെ കറുത്ത ടീഷര്‍ട് പൊലീസ് അഴിപ്പിച്ചതായി പരാതി. 

റാലി നടക്കുന്നതിന്റെ പരിസരത്തേയ്ക്ക് ബാലന്‍ വന്നപ്പോഴാണ് മകന്റെ ടീഷര്‍ട് ഊരാന്‍ പൊലീസ് അമ്മയോട് പറഞ്ഞതെന്നും ഇതോടെ അത്രയും ആള്‍കൂട്ടതിന് നടുവില്‍ നിന്ന് കുട്ടിക്ക് മേല്‍വസ്ത്രമില്ലാതെ അമ്മ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നുമാണ് വിവരം. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ടീഷര്‍ട് ധരിപ്പിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും പൊലീസ് വീണ്ടും തടഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

ബെംഗ്‌ളൂറു- മൈസൂറു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മണ്ഡ്യയിലെത്തിയത്. നഗരത്തില്‍ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. 
News, National, India, Bangalore, Road, Transport, Travel, Narendra Modi, Prime Minister, Child, Mother, Police, dress, Prime Minister Modi's K'taka visit: Security agencies remove boy's black T-shirt



മണ്ഡ്യയിലെ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വന്‍ ജനാവലി പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറില്‍ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റില്‍ വീണ പൂക്കള്‍ കയ്യിലെടുത്ത് മോദി ജനങ്ങള്‍ക്ക് നേരെയും വര്‍ഷിച്ചു. 

15,900 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഒറ്റദിവസം കര്‍ണാടകയില്‍ തുടക്കം കുറിച്ചത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (ഐഐടി) ധാര്‍വാഡ് കാംപസ്, ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോം, ഹൊസ്‌പേട് റെയില്‍വേ സ്റ്റേഷന്‍, ശുദ്ധജലവിതരണ പദ്ധതികള്‍ എന്നിവയ്ക്കും തുടക്കമായി.

Keywords: News, National, India, Bangalore, Road, Transport, Travel, Narendra Modi, Prime Minister, Child, Mother, Police, dress, Prime Minister Modi's K'taka visit: Security agencies remove boy's black T-shirt

Post a Comment