Follow KVARTHA on Google news Follow Us!
ad

Jailed | അടക്കം ചെയ്ത അമ്മയുടെ മൃതദേഹം ശ്മാശനത്തില്‍നിന്ന് പുറത്തെടുത്ത് ആരും കാണാതെ 13 വര്‍ഷം മമിയാക്കി സൂക്ഷിച്ചു; സഹോദരീ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ അകത്ത് കയറ്റാതെ ഭ്രാന്തമായി അലറി യുവാവ്; ഒടുവില്‍ മകന്‍ പൊലീസ് പിടിയില്‍

Poland: Son who mummified his mother's body for 13 years finally sentenced to prison#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


വാഴ്‌സോ: (www.kvartha.com) അടക്കം ചെയ്ത അമ്മയുടെ മൃതദേഹം ശ്മാശനത്തില്‍നിന്ന് പുറത്തെടുത്ത് ആരും കാണാതെ 13 വര്‍ഷം മമി (Mummy)യാക്കി സൂക്ഷിച്ച മകന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. തെക്ക് - പടിഞ്ഞാറന്‍ പോളന്‍ഡിലെ ചെറുപട്ടണമായ റാഡ്ലിനിലുള്ള മരിയന്‍ എല്‍ (76) എന്നയാളാണ് പൊലീസ് പിടിയിലായത്. 

വിചിത്ര സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മരിയന്റെ സഹോദരീ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. സഹോദരീ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ മരിയന്‍ വീട്ടിന് പുറത്ത് നിന്ന് ഭ്രാന്തമായി അലറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിളിച്ചു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിയന്റെ അമ്മ ജാദ്വിഗ എലിന്റെ മൃതദേഹം 2009 മുതലുള്ള പത്രക്കെട്ടുകള്‍ക്കിടയില്‍ മമിയാക്കി സൂക്ഷിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് പൊലീസ് മൃതദേഹത്തില്‍ നിന്നും ഡിഎന്‍എ ശേഖരിച്ച് പരിശോധന നടത്തി. അങ്ങനെയാണ് 2010 ജനുവരിയില്‍ മരിച്ച ജാദ്വിഗയുടെ മൃതദേഹമാണ് അതെന്ന് ഉറപ്പിച്ചത്. മരിച്ചതിന് പിന്നാലെ ജനുവരി 16 ന് ജാദ്വിഗയെ മറവ് ചെയ്തിരുന്നു. എന്നാല്‍, വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള ശ്മാശനത്തില്‍നിന്ന് അന്നുരാത്രി തന്നെ ഇയാള്‍ ആരുമറിയാതെ മൃതദേഹം പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതാകാമെന്നും പൊലീസ് പറയുന്നു. 

News, World, International, Poland, Died, Dead Body, Son, Arrested, Police, Local-News, Poland: Son who mummified his mother's body for 13 years finally sentenced to prison


ഫെബ്രുവരിയിലാണ് സംഭവം കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്ത് വരുന്നത്. മൃതദേഹം മമിയാക്കി സൂക്ഷിക്കാന്‍ ഇയാള്‍ ചില രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. 

മരിയന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നെന്നും അയല്‍ക്കാര്‍ക്ക് ഇയാളുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും ഡെയ്‌ലി മെയില്‍ റിപോര്‍ട് ചെയ്തു.

Keywords: News, World, International, Poland, Died, Dead Body, Son, Arrested, Police, Local-News, Poland: Son who mummified his mother's body for 13 years finally sentenced to prison

Post a Comment