സ്റ്റേഷനിലെ 1.5 കിലോമീറ്റർ നീളമുള്ള റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ നിർമാണ പ്രവർത്തനങ്ങൾ 2021 ഫെബ്രുവരിയിലാണ് കമ്മീഷൻ ചെയ്തത്. കർണാടകയിലെ പ്രധാന ജംഗ്ഷനാണ് ഈ സ്റ്റേഷൻ, ബെംഗളൂരു (ദാവൻഗരെ സൈഡ്), ഹോസപേട്ട (ഗഡഗ് സൈഡ്), വാസ്കോ-ഡ-ഗാമ/ബെലഗാവി (ലോണ്ട സൈഡ്) എന്നിവയെ ബന്ധിപ്പിക്കുന്നു. നഗരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇതിനകം നിലവിലുള്ള അഞ്ച് പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ മൂന്ന് പ്ലാറ്റ്‌ഫോമുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
1507 മീറ്ററുള്ള എട്ടാം നമ്പർ പ്ലാറ്റ്‌ഫോമാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ പ്ലാറ്റ്‌ഫോം എന്ന റെക്കോർഡ് നേടിയത്. നീളം കൂടിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരേസമയം ഇലക്ട്രിക് എൻജിനുകളുള്ള രണ്ട് ട്രെയിനുകൾക്ക് പുറപ്പെടാനാകും. നീളത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ പ്ലാറ്റ്‌ഫോം (1,366.33 മീറ്റർ) രണ്ടാമതും കേരളത്തിലെ കൊല്ലം ജംഗ്ഷൻ (1,180.5 മീറ്റർ) മൂന്നാമതുമാണ്.
World’s Longest Railway Platform.
— Ashwini Vaishnaw (@AshwiniVaishnaw) March 11, 2023
PM @narendramodi Ji will dedicate to the nation tomorrow. pic.twitter.com/aHsuPjXFbX
Keywords: Bangalore, Karnataka, News, Top-Headlines, Latest-News, Railway, Prime Minister, Narendra Modi, Indian Railway, Inauguration, PM Narendra Modi Inaugurates World's Longest Railway Platform in Hubballi, Karnataka.
< !- START disable copy paste -->