കൊച്ചി: (www.kvartha.com) ജയിലില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രടറി എം ശിവശങ്കറിനെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.
അനുഭവപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രടറി എം ശിവശങ്കറിനെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലിലായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ ഉള്‍പെടെയാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതികള്‍.
ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നാണ് കണ്ടെത്തല്‍. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കരാര്‍ യൂണിടാക്കിന് തന്നെ കിട്ടാന്‍ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കര്‍ ചരടുവലികള്‍ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കര്‍ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനിടെ 2019 സെപ്റ്റംബര്‍ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫന്‍ഡിങ് ഏജന്‍സിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കര്‍ നല്‍കുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്റെ ഈ ഇടപെടലുകള്‍ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി.
Keywords: News, Kerala, State, Kochi, Health, Health & Fitness, hospital, Enforcement, CM, Chief Minister, Pinarayi-Vijayan, Case, Pinarayi Vijayan's former principal secretary M Sivasankar admitted in hospital