Follow KVARTHA on Google news Follow Us!
ad

Election | നാഗാലാന്‍ഡില്‍ മുനിസിപല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Nagaland to hold urban local bodies election after 2 decades #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

കൊഹിമ: (www.kvartha.com) രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നാഗാലാന്‍ഡില്‍ മുനിസിപല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 16 നാണ് 39 അര്‍ബന്‍ ലോകല്‍ ബോഡികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച നാഗാലാന്‍ഡ് കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ മെയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചര്‍ച ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം 33 ശതമാനം വനിതാ സംവരണത്തോടെ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ഇതിനെത്തുടര്‍ന്ന്, സംസ്ഥാനത്തെ മൂന്ന് മുനിസിപല്‍ കൗണ്‍സിലുകളിലേക്കും 33 ശതമാനം വനിതാ സംവരണമുള്ള 36 സിറ്റി കൗണ്‍സിലുകളിലേക്കും മെയ് 16 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ ടി മഹബെമോ യന്തന്‍ അറിയിച്ചു.

News, National, Election, Supreme Court of India, Nagaland, Urban local bodies election, Nagaland to hold urban local bodies election after 2 decades.

Keywords: News, National, Election, Supreme Court of India, Nagaland, Urban local bodies election, Nagaland to hold urban local bodies election after 2 decades.

Post a Comment