Follow KVARTHA on Google news Follow Us!
ad

Banned | കൂടത്തായ് വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ബുധനാഴ്ച മുതല്‍ പ്രവേശനമില്ല

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Media,Court,Murder case,Kerala,Complaint,
കോഴിക്കോട്: (www.kvartha.com) കൂടത്തായ് കേസിന്റെ വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഒന്നാം പ്രതി ജോളിയുടെ പരാതിയില്‍ വിചാരണ കോടതിയുടേതാണ് ഉത്തരവ്. ഇതനുസരിച്ച് ബുധനാഴ്ച മുതല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

Media banned in court premises in Koodthai case, Kozhikode, News, Media, Court, Murder case, Kerala, Complaint.

ദൃശ്യമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ഇതിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായ് കേസിന്റെ വിചാരണാ വേളയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കേസിന്റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്. കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. ഇതിനിടെയാണ് ജോളി പരാതിയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടര്‍ചയായി സാക്ഷി വിസ്താരം നടക്കും.

Keywords: Media banned in court premises in Koodthai case, Kozhikode, News, Media, Court, Murder case, Kerala, Complaint.

Post a Comment