Follow KVARTHA on Google news Follow Us!
ad

Accidental Death | ന്യൂയോര്‍കില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഇന്‍ഡ്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം; മകള്‍ക്കും പൈലറ്റിനും ഗുരുതര പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,New York,News,Accidental Death,Pilot,Flight,Injured,World,
ന്യൂയോര്‍ക്: (www.kvartha.com) ന്യൂയോര്‍കില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഇന്‍ഡ്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകള്‍ റീവ ഗുപ്ത (33), വിമാനത്തിന്റെ പൈലറ്റ് ഇന്‍സ്ട്രക്ടറായ 23കാരന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന നാല് സീറ്റുകളുള്ള സിംഗിള്‍ എന്‍ജിന്‍ പൈപര്‍ ചെറോക്കി വിമാനം ലോങ് ഐലന്‍ഡ് ഹോംസില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഞായറാഴ്ചയാണ് അപകടം നടന്നത്.

ലോങ് ഐലന്‍ഡിലെ റിപബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റില്‍നിന്നു പുക ഉയരുകയും പിന്നീട് തീ പിടിക്കുകയുമായിരുന്നു. ആളുകള്‍ക്ക് വിമാനം പറപ്പിക്കുന്നത് പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്നറിയാനുള്ള പ്രദര്‍ശന പറക്കലിനിടെയാണ് അപകടമെന്ന് വിമാനത്തിന്റെ ഉടമസ്ഥരായ ഡാനി വൈസ്മാന്‍ ഫ്‌ളൈറ്റ് സ്‌കൂള്‍ എന്ന കംപനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Indian-Origin Woman Killed, Daughter Injured After Plane Catches Fire, Crashes In US, New York, News, Accidental Death, Pilot, Flight, Injured, World

പൈലറ്റിന് എല്ലാ റേറ്റിങ്ങുകളും സര്‍ടിഫികേഷനുകളും ഉണ്ടായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട വിമാനം കഴിഞ്ഞയാഴ്ച രണ്ടു കര്‍ശന പരിശോധനകളും വിജയരമായി പൂര്‍ത്തിയാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത് ഷോര്‍ ബീചിനു മുകളിലൂടെ വിമാനം കടന്നുപോയതോടെയാണ് പൈലറ്റ് കാബിനില്‍ നിന്നു പുക ഉയര്‍ന്നതെന്ന് സഫോക് കൗണ്ടി പൊലീസ് അറിയിച്ചു. പിന്നാലെ റിപബ്ലിക് എയര്‍പോര്‍ട് എയര്‍ ട്രാഫിക് കണ്‍ട്രോളറുകളിലേക്ക് റേഡിയോ സന്ദേശമയച്ചെങ്കിലും വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം കണ്ടെത്താന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Keywords: Indian-Origin Woman Killed, Daughter Injured After Plane Catches Fire, Crashes In US, New York, News, Accidental Death, Pilot, Flight, Injured, World.

Post a Comment