Follow KVARTHA on Google news Follow Us!
ad

Doppler Radar | കാലാവസ്ഥാ കൃത്യമായി പ്രവചിക്കുന്ന ഡോപ്ലര്‍ റഡാര്‍ ഇനി കോഴിക്കോടും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമതി ലഭിച്ചു

Doppler Radar In Kozhikode Soon#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) കാലാവസ്ഥാ നിരീക്ഷണത്തിന് വടക്കന്‍ കേരളത്തിന് ഗുണപ്രദമാകുന്ന ഡോപ്ലര്‍ റഡാര്‍ (എക്‌സ് ബാന്‍ഡ്) ഇനി കോഴിക്കോടും. ഒരു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട്ടെ ബീച് റോഡിലുള്ള ഓഫിസ് വളപ്പില്‍ റഡാര്‍ സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമതി ലഭിച്ചു. 

വടക്കന്‍ കേരളത്തില്‍ റഡാര്‍ സ്ഥാപിക്കണമെന്നത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി നിരവധി കത്തുകള്‍ കേന്ദ്രത്തിന് നല്‍കിയിരുന്നു. വടക്കന്‍ കേരളത്തില്‍ റഡാര്‍ ഇല്ലാത്തതിനാല്‍ പ്രളയസമയത്തടക്കം കൃത്യമായ കാലാവസ്ഥ നിരീക്ഷണത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. 

പുതിയ റഡാര്‍ വരുന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാകും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ക്ക് പുതിയ റഡാറിന്റെ പ്രയോജനം ലഭിക്കും. കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് റഡാര്‍ സ്ഥാപിക്കുന്നത്. 100 കിലോമീറ്ററാണ് റഡാറിന്റെ പരിധി. 

തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാര്‍ വരുന്നതോടെ കേരളം മുഴുവന്‍ റഡാര്‍ നിരീക്ഷണത്തിലാകും. തിരുവനന്തപുരത്താണ് ആദ്യ ഡോപ്ലര്‍ റഡാര്‍ സ്ഥാപിച്ചത്. തിരുവനന്തപുരത്ത് വിഎസ്എസ്സിയിലാണ് റഡാര്‍ സ്ഥാപിച്ചിരിക്കുന്നത്. 

News, Kerala, State, Thiruvananthapuram, Weather, Top-Headlines, Latest-News, Doppler Radar In Kozhikode Soon


കൊച്ചിയില്‍ പള്ളുരുത്തിയിലാണ് റഡാറുള്ളത്. കൊച്ചി റഡാറിന് കണ്ണൂര്‍ തലശേരി വരെയും തിരുവനന്തപുരം റഡാറിന് ഏകദേശം കൊച്ചി വരെയും പരിധിയുണ്ട്. കൊച്ചിയിലെ സ്റ്റോം ഡിറ്റക്ഷന്‍ റഡാര്‍ മാറ്റി പിന്നീട് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കുകയായിരുന്നു. കൊച്ചി കഴിഞ്ഞാല്‍ ഗോവയിലാണ് റഡാറുള്ളത്. 

കാറ്റിന്റെ ദിശ, സംസ്ഥാനത്ത് ലഭിച്ച മഴയുടെ കൃത്യമായ സ്ഥിതിവിവരങ്ങള്‍, പ്രകൃതിയില്‍ സ്ഥുലമായി വരുന്ന ഭാവ വ്യത്യാസങ്ങള്‍ അതുണ്ടാക്കാന്‍ പോകുന്നതിന്റെ ഭീഷണി മുതല്‍ ആശങ്ക വരെ പ്രവചിക്കാന്‍ ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിന് കഴിയുന്നു. അതിനാല്‍ വ്യക്തമായ കാലാവസ്ഥാ പ്രവചനം, ചുഴലി അമിത താപം, തണുപ്പ്, മറ്റു വ്യതിയാനങ്ങള്‍ പ്രവചിക്കാന്‍ സാധ്യമാകും.

Keywords: News, Kerala, State, Thiruvananthapuram, Weather, Top-Headlines, Latest-News, Doppler Radar In Kozhikode Soon

Post a Comment