Follow KVARTHA on Google news Follow Us!
ad

Chinese Phones | സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍

Do not use Chinese phones: Intelligence agencies warn soldiers and their families#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കണമെന്ന് ഏജന്‍സികള്‍ പ്രതിരോധ വിഭാഗങ്ങളുടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യത്ത് നിലവില്‍ വിവോ, ഒപ്പോ, ഷവോമി, വണ്‍ പ്ലസ്, ഓണര്‍, റിയല്‍ മീ, സെഡ്ടിഇ, ജിയോണി, എസുസ്, ഇന്‍ഫിനിക്‌സ് എന്നീ പേരുകളിലാണ് ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകള്‍ ലഭ്യമാകുന്നത്.

News,New Delhi,Mobile Phone,Warning,Army,China,Border,Top-Headlines,Latest-News, Do not use Chinese phones: Intelligence agencies warn soldiers and their families



'ഇന്‍ഡ്യയോട് എതിര്‍പുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണം. വിവിധ മാല്‍വെയറുകളും സ്‌പൈവെയറുകളും ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. പല സൈനികരുടെയും ഫോണുകളില്‍നിന്ന് ഇത്തരം സംശയകരമായ ആപ്ലികേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നീക്കിയിട്ടുണ്ട്.

പിന്നാലെ പ്രതിരോധ സേനകള്‍ ചൈനീസ് നിര്‍മിത ഫോണുകളും ആപ്ലികേഷനുകളും അവരുടെ ഡിവൈസുകളില്‍നിന്ന് നീക്കിയിട്ടുമുണ്ട്. കുടുംബാംഗങ്ങളുടെ കൈവശമുള്ള ചൈനീസ് നിര്‍മിത ഫോണുകളും ചൈനീസ് ആപുകളും ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നു' - ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

Keywords: News,New Delhi,Mobile Phone,Warning,Army,China,Border,Top-Headlines,Latest-News, Do not use Chinese phones: Intelligence agencies warn soldiers and their families

Post a Comment