Follow KVARTHA on Google news Follow Us!
ad

CM | ഏഷ്യാനെറ്റ് ഓഫിസിലെ പൊലീസ് പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Asianet,Raid,Chief Minister,Pinarayi-Vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) ഏഷ്യാനെറ്റ് ഓഫിസിലെ പൊലീസ് പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുന്നത് അയാള്‍ ചെയ്യുന്ന തൊഴില്‍ എന്താണെന്ന് നോക്കിയല്ലെന്നും അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister Pinarayi Vijayan About Asianet Offiice Raid, Thiruvananthapuram, News, Politics, Asianet, Raid, Chief Minister, Pinarayi-Vijayan, Kerala

വ്യാജ വീഡിയോ നിര്‍മാണവും സംപ്രേഷണവും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതില്‍പ്പെടുത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പത്രപ്രവര്‍ത്തനമാണെന്നും ചൂണ്ടിക്കാട്ടി. അത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെല്ലാമാകാമെന്നുള്ളതിന് നിയതമായ കാര്യങ്ങളുണ്ട്. ഏഷ്യാനെറ്റിലെ പൊലീസ് നടപടിയെ ബിബിസി നടപടിയുമായി താരതമ്യം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വീഡിയോ നിര്‍മാണം ഏതെങ്കിലും സര്‍കാറിനോ ഭരണാധികാരിക്കോ എതിരായ തുറന്നുകാട്ടലല്ല.

അതിനാല്‍ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപ്പോവില്ല. വ്യാജ വാര്‍ത്ത ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസില്‍ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിവി അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും വെള്ളയില്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Keywords: Chief Minister Pinarayi Vijayan About Asianet Offiice Raid, Thiruvananthapuram, News, Politics, Asianet, Raid, Chief Minister, Pinarayi-Vijayan, Kerala.

Post a Comment