Follow KVARTHA on Google news Follow Us!
ad

Holidays | ബ്രഹ്‌മപുരം തീപ്പിടുത്തം: പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 9നും 10നും അവധി പ്രഖ്യാപിച്ചു; പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Holidays,Education,District Collector,Kerala,
കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായതുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. എന്നാല്‍ എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി പൊതു പരീക്ഷകള്‍ക്കു മാറ്റമില്ല.

അതേസമയം തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പറേഷനും ജില്ലാ കലക്ടര്‍ക്കും എതിരെ രൂക്ഷവിമര്‍ശനമാണ് ഹൈകോടതി വ്യാഴാഴ്ച നടത്തിയത്. പ്ലാന്റില്‍ രാത്രി എട്ടു മണിക്കകം വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍കാരിന് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിന് ശക്തമായ സംവിധാനം വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.


Brahmapuram waste plant fire: District collector declares holiday for educational institution of Kochi and surrounding panchayats, Kochi, News, Holidays, Education, District Collector, Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈകോടതി കൊച്ചി കോര്‍പറേഷനെയും, ജില്ലാ കലക്ടറെയും രൂക്ഷമായി വിമര്‍ശിച്ചത്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും കോടതി പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് കലക്ടര്‍ വിശദീകരിച്ചപ്പോള്‍ നടപടികള്‍ വേണ്ടവിധം പൊതുജനശ്രദ്ധയില്‍ എത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

Keywords: Brahmapuram waste plant fire: District collector declares holiday for educational institution of Kochi and surrounding panchayats, Kochi, News, Holidays, Education, District Collector, Kerala.

Post a Comment