Follow KVARTHA on Google news Follow Us!
ad

Strike | 'ബൈക്ക് ടാക്സി സർവീസുകൾ ഉപജീവനം തടസപ്പെടുത്തുന്നു'; നടപടി ആവശ്യപ്പെട്ട് ബെംഗ്ളൂറിൽ തിങ്കളാഴ്ച ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പണിമുടക്ക്

Bengaluru autorickshaw drivers to strike on Monday in protest against bike taxis#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) നഗരത്തിൽ വർധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സർവീസുകൾ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സർവീസുകൾ വന്നതോടെ ഉപജീവന മാർഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാൻ പലതവണ അഭ്യർഥിച്ചെങ്കിലും യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു.

Latest-News, Top-Headlines, Bangalore, Karnataka, Auto Driver, bike, Taxi Fares, Strike, Protest, Bengaluru autorickshaw drivers to strike on Monday in protest against bike taxis.

ബൈക്ക് സർവീസുകൾ പ്രവർത്തിച്ച് തുടങ്ങിയത് മുതൽ ബെംഗ്ളുറു നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരും ബൈക്ക് സർവീസ് നടത്തുന്നവരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയൻ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ചത്.

അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഓട്ടോറിക്ഷകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക്. എന്നാൽ ബൈക്ക് ടാക്സി സർവീസുകാർ ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുവെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആരോപണം. യുവാക്കളെയും കോളജ് വിദ്യാർഥികളെയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ് ബൈക്ക് ടാക്സി സർവീസ് നടത്തുന്നവർ ചെയ്യുന്നതെന്നും ഇവർ പറയുന്നു.

Keywords: Latest-News, Top-Headlines, Bangalore, Karnataka, Auto Driver, bike, Taxi Fares, Strike, Protest, Bengaluru autorickshaw drivers to strike on Monday in protest against bike taxis.

Post a Comment