Follow KVARTHA on Google news Follow Us!
ad

Suspended | 'തടവില്‍ കഴിയുന്ന തടവുകാരനെ ഷോപിംഗ് മാളിലേക്ക് കൊണ്ടുപോയി'; 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

4 Cops In Uttar Pradesh Take Prisoner To Shopping Mall #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്നൗ: (www.kvartha.com) തടവില്‍ കഴിയുന്ന തടവുകാരനെ ഷോപിംഗ് മാളിലേക്ക് കൊണ്ടുപോയെന്ന സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ രാംസേവക്, കോണ്‍സ്റ്റബിള്‍മാരായ അനൂജ് ധാമ, നിതിന്‍ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെയാണ് ലക്‌നൗ പൊലീസ് കൃത്യവിലോപത്തിന് സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: റിഷഭ് റായി എന്നയാളെ ആയുധ നിയമത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിഷഭ് റായിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച് ഏഴിന് സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

Lucknow, News, Police, Suspension, Treatment, hospital, 4 Cops In Uttar Pradesh Take Prisoner To Shopping Mall.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ പൊലീസുകാര്‍ പ്രതിയെ ഷോപിംഗ് മാളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതി തന്നെ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Keywords: Lucknow, News, Police, Suspension, Treatment, hospital, 4 Cops In Uttar Pradesh Take Prisoner To Shopping Mall.

Post a Comment