Follow KVARTHA on Google news Follow Us!
ad

Accidental Death | കതിരൂരില്‍ ഇന്നോവ കാറിടിച്ച് ബൈക് യാത്രക്കാരനായ യുവാവ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thalassery,News,Accidental Death,Injured,Police,Kerala,
തലശേരി: (www.kvartha.com) കതിരൂരില്‍ ബൈക് അപകടത്തില്‍ യുവാവ് മരിച്ചു. എരുവട്ടി പാനുണ്ട ജയന്‍ നെയ്ത് കംപനിക്ക് സമീപത്തെ അവിട്ടം ഹൗസില്‍ എ വിഷ്ണു (20) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ 3.30 ഓടെ കതിരൂരില്‍ നിന്നു കായലോട് റോഡിലേക്ക് പോകുന്ന കവലയിലാണ് അപകടം നടന്നത്.

Youth Died in Road Accident, Thalassery, News, Accidental Death, Injured, Police, Kerala

കുത്തുപറമ്പ് ഭാഗത്തു നിന്നു വരികയായിരുന്ന കാറും തലശേരി ഭാഗത്ത് നിന്നും വരികയായിരുന്ന വിഷ്ണുവിന്റെ ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പം സഞ്ചരിച്ച സുഹൃത്തായ കീഴത്തൂരിലെ അഭിനന്ദിനെ (19) പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി വലതു ഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് കാര്‍ ഡൈവര്‍ക്കെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തു. ആലക്കാടന്‍ ലതേഷിന്റെയും സജിനയുടെയും മകനാണ് വിഷ്ണു. സഹോദരന്‍: അര്‍ജുന്‍.

Keywords: Youth Died in Road Accident, Thalassery, News, Accidental Death, Injured, Police, Kerala.

Post a Comment