Follow KVARTHA on Google news Follow Us!
ad

Arrested | 'യുവാവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; 2 പേര്‍ പിടിയില്‍

Two arrested for abandoning dead body of friend in Bengaluru #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ബെംഗ്‌ളുറു: (www.kvartha.com) യുവാവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

പൊലീസ് പറയുന്നത്: ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും പച്ചക്കറി വില്‍പനയ്ക്കായി ഉഡുപ്പി മാര്‍കറ്റിലെത്തിയതായിരുന്നു. വണ്ടിയില്‍ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.

News, National, Arrest, Police, Crime, Two arrested for abandoning dead body of friend in Bengaluru.

ഇതേത്തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Keywords: News, National, Arrest, Police, Crime, Two arrested for abandoning dead body of friend in Bengaluru.

Post a Comment