Follow KVARTHA on Google news Follow Us!
ad

Cannabis Ads | ഇനി കഞ്ചാവും അനുബന്ധ ഉല്‍പന്നങ്ങളും പരസ്യം ചെയ്യാം; നിര്‍ണായക പ്രഖ്യാപനം നടത്തി ട്വിറ്റര്‍

Twitter becomes first major social media platform to allow cannabis ads#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കാലിഫോര്‍ണിയ: (www.kvartha.com) ഇനി കഞ്ചാവിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടേയും പരസ്യം ചെയ്യാമെന്ന നിര്‍ണായക പ്രഖ്യാപനം നടത്തി ട്വിറ്റര്‍. ബുധനാഴ്ചയാണ് പുതിയ നീക്കത്തെ കുറിച്ച് ട്വിറ്റര്‍ അറിയിച്ചത്. ഇതോടെ കഞ്ചാവ് ബിസിനസുകാര്‍ക്ക് പരസ്യങ്ങള്‍ നല്‍കാന്‍ അനുമതി നല്കുന്ന ആദ്യ സമൂഹമാധ്യമം എന്ന റെകോര്‍ഡും ട്വിറ്റര്‍ സ്വന്തമാക്കി. 

ലൈസന്‍സുള്ള പ്രദേശങ്ങള്‍ മാത്രമേ ടാര്‍ഗെറ്റ് ചെയ്യാവുവെന്നും 21 വയസിന് താഴെയുള്ളവരെ ടാര്‍ഗെറ്റ് ചെയ്യരുതെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. കഞ്ചാവ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാന്‍ അനുവദിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

നേരത്തെ കഞ്ചാവില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബാം, ലോഷന്‍ പോലുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ക്ക് മാത്രമായിരുന്നു ട്വിറ്ററില്‍ അനുമതി നല്‍കിയിരുന്നുള്ളു. ഈ നിലപാടിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

ഈ നീക്കം നിയമപരമായി കഞ്ചാവ് വില്‍ക്കുന്നവര്‍ക്ക് വലിയ വിജയമാണെന്നാണ് ലൈസന്‍സോടെ കഞ്ചാവ് വില്‍പന നടത്തുന്ന ക്രെസ്‌കോ ലാബ്‌സ് പ്രതികരിക്കുന്നു. അതേസമയം, മിക്ക മരിജുവാന ബിസിനസുകളും ട്വിറ്റര്‍ നിര്‍ദേശിച്ച മെച്ചപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ട്രൂലീവ് കഞ്ചാവ് കോര്‍പ് സൈറ്റില്‍ ഒരു കാംപയിന്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്.

News,World,international,Drugs,Social-Media,Twitter,Top-Headlines,Latest-News,sales,Business,Finance, Twitter becomes first major social media platform to allow cannabis ads


ഈ മാറ്റം മറ്റ് സമൂഹമാധ്യമ സൈറ്റുകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ കഞ്ചാവ് സ്ഥാപനമായ കുറലീഫിലെ കേറ്റ് ലിഞ്ച് പ്രതികരിക്കുന്നത്. 

എന്നാല്‍ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് എന്നീ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കഞ്ചാവിനോ അനുബന്ധ ഉല്‍പന്നങ്ങളുടേയോ പരസ്യം ചെയ്യാനുള്ള അനുമതിയില്ല. മരിജുവാന ഫെഡറല്‍ തലത്തില്‍ നിയമ വിരുദ്ധമായതിന തുടര്‍ന്നാണ് ഇത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ അധിക സംസ്ഥാനങ്ങളും വിനോദ കഞ്ചാവ് വില്‍പനയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നീക്കത്തിലാണ്.   

Keywords: News,World,international,Drugs,Social-Media,Twitter,Top-Headlines,Latest-News,sales,Business,Finance, Twitter becomes first major social media platform to allow cannabis ads

Post a Comment