കണ്ണൂര്‍: (www.kvartha.com) തലശേരി നഗരം കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വന്നിരുന്ന യുവാവ് അറസ്റ്റില്‍. നഗരമധ്യത്തിലെ മെയിന്‍ റോഡില്‍ വച്ചാണ് എരുവട്ടി സ്വദേശിയായ നവാസിനെ സിഐ എം അനില്‍കുമാര്‍ എസ് ഐ സജേഷ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വില്‍പനയ്ക്ക് തയാറാക്കിയ നിലയിലുളള നാലുഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഇയാള്‍ തലശേരി നഗരത്തിലടക്കം സ്ഥിരമായി മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജേഷ് കോപ്പായി, അനില്‍ ആന്റണി, സജിന്‍, ഹിരണ്‍ എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Thalassery: Youth arrested for selling brown sugar, Kannur, News, Police, Arrested, Drugs, Court, Remanded.